Sunday, May 5, 2024
HomeKeralaനെ​യ്യാ​ര്‍ഡാ​ം ബോട്ട് സവാരിയും നിലച്ചു

നെ​യ്യാ​ര്‍ഡാ​ം ബോട്ട് സവാരിയും നിലച്ചു

കാ​ട്ടാ​ക്ക​ട: സിം​ഹ​ങ്ങ​ളി​ല്ലാ​ത്ത​തി​നെ തു​ട​ര്‍ന്ന് നെ​യ്യാ​ര്‍ഡാ​മി​ലെ സിം​ഹ സ​ഫാ​രി പാ​ര്‍ക്കി​ന്​ താ​ഴു​വീ​ണ​തി​നു​പി​ന്നാ​ലെ ബോ​ട്ടു​ക​ളെ​ല്ലാം ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ ബോ​ട്ട് സ​വാ​രി​യും നി​ല​ച്ചു.

ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ നെ​യ്യാ​ര്‍ ജ​ലാ​ശ​യ​ത്തി​ല്‍ സ​വാ​രി ന​ട​ത്തി​യി​രു​ന്ന ഏ​ക ബോ​ട്ടും എ​ന്‍​ജി​ന്‍ ത​ക​രാ​ര്‍ കാ​ര​ണം ക​ട്ട​പ്പു​റ​ത്താ​യി.

15 പേ​ര്‍​ക്ക് ക​യ​റാ​വു​ന്ന ര​ണ്ട് എ​ന്‍​ജി​ന്‍ ഉ​ള്ള ബോ​ട്ടി​ന്‍റെ എ​ന്‍​ജി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ത​ക​രാ​റി​ലാ​യ​ത്. ര​ണ്ടു​ദി​വ​സ​മാ​യി കേ​ന്ദ്രം പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ത​ക​രാ​റി​ലാ​യ​തു​ള്‍​പ്പെ​ടെ ആ​റ് പേ​ര്‍​ക്ക് ക​യ​റാ​വു​ന്ന ര​ണ്ട്​ സ​ഫാ​രി​യും മൂ​ന്ന് പേ​ര്‍​ക്കു​ള്ള ഒ​രു സ്പീ​ഡ് ബോ​ട്ടും അ​ഞ്ചു​പേ​ര്‍​ക്കു​ള്ള സെ​മി സ്പീ​ഡ് ബോ​ട്ടും ഉ​ള്‍​പ്പെ​ടെ അ​ഞ്ച്​ ബോ​ട്ടു​ക​ളാ​ണ് നെ​യ്യാ​ര്‍​ഡാം ഡി.​ടി.​പി.​സി​യു​ടേ​താ​യി ജ​ലാ​ശ​യ​ത്തി​ല്‍ മു​മ്ബ് ഓ​ടി​യി​രു​ന്ന​ത്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ബോ​ട്ടു​ക​ള്‍ ഒ​ന്നൊ​ന്നാ​യി ഷെ​ഡി​ലൊ​തു​ങ്ങി.

പു​തി​യ മൂ​ന്നു​പേ​ര്‍​ക്കു​ള്ള സ്പീ​ഡ് ബോ​ട്ട്​ ഒ​രു വ​ര്‍​ഷ​ത്തി​ന് മു​മ്ബ് മു​ങ്ങി​പ്പോ​യി​രു​ന്നു. ഇ​തി​ന്‍റെ എ​ന്‍​ജി​ന്‍ സ​ര്‍​വി​സി​നാ​യി കൊ​ണ്ടു​പോ​യി​ട്ട് ഇ​തേ​വ​രെ തി​രി​ച്ചെ​ത്തി​ച്ചി​ല്ല. പ​ല ബോ​ട്ടു​ക​ള്‍​ക്കും ഫി​റ്റ്ന​സും ഇ​ന്‍​ഷു​റ​ന്‍​സും നേ​ടാ​ന്‍ ക​ഴി​യാ​ത്ത​തും നീ​റ്റി​ലി​റ​ക്കാ​നു​ള്ള ത​ട​സ്സ​മാ​ണ്. നെ​യ്യാ​ര്‍​ഡാ​മി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​ണ് ബോ​ട്ട് സ​വാ​രി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular