Friday, May 3, 2024
HomeUSAറിയാലിറ്റി സിരീസിലെ ആദ്യ ട്രാൻസ്ജൻഡർ താരത്തിന് അകാല മരണം

റിയാലിറ്റി സിരീസിലെ ആദ്യ ട്രാൻസ്ജൻഡർ താരത്തിന് അകാല മരണം

ഹൂസ്റ്റൺ ∙ മൈ 600 എൻബി റിയാലിറ്റി ഷോയിലെ ആദ്യ ട്രാൻസ്ജൻഡർ­ സ്റ്റാർ ഡെസ്റ്റിനി ലാഷെ (30) അന്തരിച്ചു.

ഡെസ്റ്റിനിയുടെ സഹോദരൻ വെയ്ൻ കോംപടനാണ് ഈ വിവരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മരണകാരണം വ്യക്തമല്ല.

ആൺകുട്ടിയായി ജനിച്ച ഇവരുടെ ആദ്യ പേർ മാത്യു വെന്റട്രസ് എന്നായിരുന്നു. നിരവധി ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ചെറുപ്പത്തിൽ ഇവർ സാധാരണ ആൺകുട്ടിയുടെ ശരീര പ്രകൃതമായിരുന്നു.

2019 ൽ ഈ ഷോയിൽ ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ ഇവരുടെ ശരീരഭാരം 699 പൗണ്ടായിരുന്നു. ആദ്യ ട്രാൻസ്ജൻഡർ സ്റ്റാർ എന്ന നിലയിൽ ചരിത്രം കുറിച്ചെങ്കിലും ജീവിതത്തിൽ വളരെ നിരാശയായിരുന്നു. പലപ്പോഴും ആത്മഹത്യയെ കുറിച്ചുപോലുംസാമൂഹിക മാധ്യമങ്ങളിൽ കുറിപ്പുകളിട്ടിരുന്നു. ദുസ്സഹമായ വേദനയും ഇവർക്കനുഭവപ്പെട്ടിരുന്നു.

ക്രമാതീതമായ ശരീര ഭാരം കുറക്കുന്നതിന് ബൈപാസ് സർജറിക്കും ഇവർ വിധേയരായിരുന്നു. ഒടുവിൽ അവരുടെ ശരീരഭാരം 500 പൗണ്ടിൽ എത്തി നിൽക്കുമ്പോഴാണു മരണം ഇവരെ തട്ടിയെടുക്കുന്നത്. കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ സൂക്ഷിച്ചു വച്ചിരുന്നുവെങ്കിൽ സമുദ്രം കണക്കെ അതിൽ ഞാൻ പൊങ്ങി കിടക്കുമായിരുന്നു .– ഡെസ്റ്റിനി ഫെബ്രുവരി 4ന് ട്വിറ്ററിൽ കുറിച്ചു.

ഡെസ്റ്റിനിയുടെ ഒരു സഹോദരി ഈയിടെ മരിച്ചിരുന്നു. അമേരിക്കയിൽ ക്രമം തെറ്റിയ ഭക്ഷണ രീതി നിരവധി പേരുടെ അസ്വഭാവികമായ ശരീര വളർച്ചക്ക് കാരണമായിട്ടുള്ളത്. ലിംഗമാറ്റ ശസ്ത്രക്രിയയും ഗ്യാസ്ട്രിക് ബൈ പാസും ഇവിടെ സാധാരണമായിരുന്നു. ഇക്കൂട്ടർ അനുഭവിക്കുന്ന മാനസിക സംഘർഷം വർണനാതീതമാണ്. ഇതിനു ഉത്തമ ഉദാഹരണം കൂടിയാണ് ചെറുപ്പത്തിൽ അകാലമരണം വരിക്കേണ്ടി വന്ന ഡെസ്റ്റിനിയുടേത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular