Saturday, May 4, 2024
HomeIndiaഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ബസ്; 70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ ചുറ്റി ഒരു യാത്ര

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ബസ്; 70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ ചുറ്റി ഒരു യാത്ര

ലോകത്തിലെ ഏറ്റവും ദീര്‍ഘമായ റോഡ് യാത്ര നടത്താന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ഇതാ ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി വഴിയുള്ള ഗതാഗതം സാധാരണ നിലയിലാക്കിക്കൊണ്ട് ഡല്‍ഹിയില്‍ (Delhi) നിന്ന് ലണ്ടനിലേക്കുള്ള (London) ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള പദ്ധതികള്‍ അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് പ്രഖ്യാപിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നിന്ന് അത്യാധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആഡംബര ബസുകള്‍ പുറപ്പെടുന്നതോടെ ഡല്‍ഹി-ലണ്ടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റൂട്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിക്കഴിഞ്ഞാല്‍, അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡിന്റെ ‘ബസ് ടു ലണ്ടന്‍’ (Bus To London) എന്ന സംരംഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 70 ദിവസത്തിനുള്ളില്‍ ഏകദേശം 20,000 കിലോമീറ്റര്‍ ദൂരം താണ്ടി 18 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ലണ്ടനില്‍ എത്താം. മുഴുവന്‍ റോഡ് യാത്രയ്ക്കും കൂടി 15 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ ടിക്കറ്റുകള്‍, വിസകള്‍, വിവിധ രാജ്യങ്ങളിലെ താമസം തുടങ്ങിയ എല്ലാ സേവനങ്ങളും ഉള്‍പ്പെടുന്നു.

46 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ബസില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ക്ക് അവസരം ലഭിക്കുന്നത്. സമാനമായ ഒരു ബസ് സര്‍വീസ് 1957 ല്‍ ഒരു ബ്രിട്ടീഷ് കമ്ബനി നടത്തിയിരുന്നു. അന്ന് ഡല്‍ഹി വഴി കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്കായിരുന്നു സര്‍വീസ് നടത്തിയത്. എന്നാല്‍ ബസ് അപകടത്തില്‍പ്പെട്ടത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സര്‍വീസ് നിര്‍ത്തി.

ഇതിനുശേഷം, ആല്‍ബര്‍ട്ട് ടൂര്‍സ് എന്ന കമ്ബനി സിഡ്നി-ഇന്ത്യ-ലണ്ടന്‍ എന്ന ആശയത്തില്‍ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചു. ആ സര്‍വ്വീസ് 1976 വരെ തുടര്‍ന്നുവെങ്കിലും ഇറാനിലെ ആഭ്യന്തര സംഘട്ടനവും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും കാരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. മുന്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയ എല്ലാ റൂട്ടുകളെയും മറികടന്നാവും ഇപ്പോള്‍ അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് ബസ് സര്‍വീസ് നടത്തുക.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മ്യാന്‍മര്‍, തായ്ലന്‍ഡ്, ചൈന, കിര്‍ഗിസ്ഥാന്‍ വഴി ബസ് ഫ്രാന്‍സിലെത്തും. കൂടാതെ, ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ഒരു ക്രൂയിസ് കപ്പലും ഉപയോഗിക്കും. ഫ്രാന്‍സിലെ കാലായിസില്‍ നിന്ന് ഇംഗ്ലണ്ടിലെ ഡോവറിലേക്ക് ബസ് കൊണ്ടുപോകാന്‍ ഒരു ഫെറി സര്‍വീസ് ഉപയോഗിക്കും. ഈ യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂര്‍ എടുക്കും. തുടര്‍ന്ന് ഡോവറിയില്‍ നിന്ന് ബസ് ലണ്ടനിലേക്ക് നീങ്ങും.

– Driving Rules | വാഹനം ഓടിയ്‌ക്കേണ്ടത് ഇടതുവശം ചേര്‍ന്നോ അതോ വലതുവശത്ത് കൂടിയോ? പല രാജ്യങ്ങളിലും പല നിയമങ്ങള്‍; കാരണമെന്ത്?

ബസില്‍ 20 സീറ്റുകളും ഓരോ യാത്രക്കാര്‍ക്കും അവരവരുടെ ക്യാബിനുകളും ഉണ്ടായിരിക്കും. ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള എല്ലാം സൗകര്യങ്ങളും ബസില്‍ ഉണ്ടാകും. നിങ്ങളുടെ വിസ ഉള്‍പ്പെടെ ആവശ്യമായ എല്ലാ രേഖകളുമായി നിങ്ങള്‍ക്ക് ഈ ബസില്‍ യാത്ര ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular