Saturday, May 18, 2024
HomeIndiaഅവതാരകന്‍ കുഴഞ്ഞുവീണു; ഐ പി എല്‍ 2022 താരലേലം നിര്‍ത്തിവച്ചു

അവതാരകന്‍ കുഴഞ്ഞുവീണു; ഐ പി എല്‍ 2022 താരലേലം നിര്‍ത്തിവച്ചു

ഐ പി എല്‍ പതിനഞ്ചാം സീസണിലേക്കുള്ള താര ലേലം നിര്‍ത്തിവച്ചു. ഐപിഎല്‍ താരലേലം നടക്കുന്നതിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്‌മീഡ്‌സ് തളര്‍ന്നു വീണു.

2018 ല്‍ ഐ‌പി‌എല്‍ അരങ്ങേറ്റം കുറിച്ച ഹ്യൂ എഡ്‌മീഡ്‌സ് തന്റെ തുടര്‍ച്ചയായ നാലാം സീസണിലും അവതാരകനായി എത്തി. ഹ്യൂ എഡ്‌മീഡ്‌സിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. വൈകിട്ട് 3.30 ന് താരലേലം പുനരാരംഭിക്കും. ഹ്യൂ എഡ്‌മീഡ്‌സ് തന്നെ താരലേലം നിയന്ത്രിക്കും.

എഡ്‌മീഡ്‌സിന് ലേലം നടത്തുന്നതില്‍ 35 വര്‍ഷത്തിലേറെ പരിചയമുണ്ട് കൂടാതെ ആഗോളതലത്തില്‍ 2,500 ലേലം ലേലത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. അന്താരാഷ്‌ട്ര ഫൈന്‍ ആര്‍ട്ട്, ക്ലാസിക് കാറുകള്‍, ചാരിറ്റികള്‍ എന്നിവ ഉള്‍പ്പെടുന്ന മേഖലകളിലെ ലേലത്തിന്റെ ഭാഗമാണ്. മാത്രമല്ല, 2.7 ബില്യണ്‍ പൗണ്ടിന് അദ്ദേഹം 310,000 ലോട്ടുകളില്‍ കൂടുതല്‍ കളിക്കാരെയും ലേലം ചെയ്തു.

ഐപിഎല്‍ 2022 സീസണ് മുമ്ബുള്ള മെഗാതാരലേലം ആരംഭിച്ചു. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ശിഖര്‍ ധവാന്‍ പഞ്ചാബ് കിംഗ്സില്‍(8.25 കോടി) രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം.ആര്‍ അശ്വിന്‍ 5 കോടിക്ക് രാജസ്ഥാന്‍ റോയല്‍സില്‍. പാറ്റ് കമ്മിന്‍സ് 7.25 കോടിക്ക് കൊല്‍ക്കത്തയില്‍.കാഗിസോ റബാഡ 9.25 കോടിക്ക് പഞ്ചാബ് കിങ്സില്‍.ശ്രേയസ് അയ്യരെ 12.25 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എത്തിച്ചത്. മുഹമ്മദ് ഷമി 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍. ന്യൂസീലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടിനെ 8 കോടിക്ക് ടീമിലെത്തിച്ച്‌ രാജസ്ഥാന്‍ റോയല്‍സ്.ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയിന്റ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് സ്വന്തമാക്കി ആര്‍സിബി. വെസ്റ്റിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയര്‍ 8.5 കോടിക്ക് രാജസ്ഥാന്‍ റോയല്‍സില്‍. റോബിന്‍ ഉത്തപ്പയെ 2 കോടിക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular