Saturday, May 18, 2024
HomeIndiaസഞ്ജുവും ദേവ്ദത്തും ഇനി ഒരേ ടീമില്‍; വാങ്ങാന്‍ ആളില്ലാതെ സുരേഷ് റെയ്‌ന

സഞ്ജുവും ദേവ്ദത്തും ഇനി ഒരേ ടീമില്‍; വാങ്ങാന്‍ ആളില്ലാതെ സുരേഷ് റെയ്‌ന

ബെംഗളൂരു: മലയാളിയായ ദേവദത്ത് പടിക്കല്‍ രാജസ്ഥാന്‍ റോയല്‍സില്‍. 7.25 കോടിക്കാണ് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് ദേവദത്തിനെ സ്വന്തമാക്കിയത്. ആദ്യം മുതല്‍ വാശിയേറിയ മത്സരമായിരുന്നു ദേവദത്തിനായി.

മുന്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ആദ്യം ദേവദത്തിനായി വിളി തുടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയിരുന്നു വാശിയോടെ ലേലം വിളിച്ച രണ്ടാം ടീം. എന്നാല്‍ മൂല്യം നാലു കോടി കടന്നതോടെ രാജസ്ഥാന്‍ റോയല്‍സും ഒപ്പം ചേര്‍ന്നു. അഞ്ച് കോടി പിന്നിട്ടതോടെ മുംബൈ ഇന്ത്യന്‍സും പടിക്കലിനെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങി. അതോടെ ബാംഗ്ലൂരും ചെന്നൈയും പിന്‍വാങ്ങി. ഏഴ് കോടി രൂപവരെ വിട്ടുകൊടുക്കാതെ മുംബൈ വിളി തുടര്‍ന്നെങ്കിലും 7.25 കോടി രൂപയ്ക്ക് പടിക്കലിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു.

ഹര്‍ഷന്‍ പട്ടേലിനായാണ് മറ്റൊരു വാശിയേറിയ ലേലം വിളി നടന്നത്. റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്ന ഹര്‍ഷല്‍ പട്ടേലിന് വേണ്ടി സണ്‍റൈസേഴ്സും ബാംഗ്ലൂരുമാണ് വാശിയോടെ ലേലം വിളിച്ചത്. കടുത്ത മത്സരത്തിനൊടുവില്‍ 10.75 കോടി രൂപയ്ക്ക് ഹര്‍ഷലിനെ ബാംഗ്ലൂര്‍ തിരികെ ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഹര്‍ഷല്‍ ഇന്ത്യക്കായി കഴിഞ്ഞ അടുത്തിടെ കളിച്ച മത്സരങ്ങളിലും തിളങ്ങിയിരുന്നു.

അതേസമയം, മിസ്റ്റര്‍ ഐപിഎല്‍ എന്നറിയപ്പെടുന്ന, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച താരമായസുരേഷ് റെയ്‌നയെ ആദ്യ ഘട്ടത്തില്‍ ആരും സ്വന്തമാക്കിയില്ല. മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോലും തങ്ങളുടെ സൂപ്പര്‍ താരത്തിനായി രംഗത്ത് വന്നില്ല. എന്നാല്‍ മറ്റൊരു ചെന്നൈ താരവും മലയാളിയുമായ റോബിന്‍ ഉത്തപ്പയെ ചെന്നൈ നിലനിര്‍ത്തി അടിസ്ഥാന വിലയായ രണ്ടു കോടിക്കാണ് താരത്തെ ടീമില്‍ നിലനിര്‍ത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular