Saturday, May 18, 2024
HomeUSAടെക്സസ് പ്രൈമറി , ഏർലി വോട്ടിംഗ് തിങ്കളാഴ്ച മുതൽ

ടെക്സസ് പ്രൈമറി , ഏർലി വോട്ടിംഗ് തിങ്കളാഴ്ച മുതൽ

ടെക്സസ് :2022 ലെ മിഡ്‌റ്റെം ഇലെക്ഷൻറെ ഭാഗമായി  മാർച്ച് ഒന്നിന് നടക്കുന്ന റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തിരഞ്ഞെടുപ്പിനുള്ള  ഏർലി വോട്ടിംഗ് ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു.ഫെബ്രുവരി 25 നാണ് ഏർലി വോട്ടിംഗ്  അവസാന ദിവസം .
മെയിലിംഗ് ബാലറ്റിന്  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി18നു  അവസാനിക്കും  .
ടെക്സസ് ഗവർണർ,ലെഫ്റ്റനന്റ്   ഗവർണർ, അറ്റോർണി ജനറൽ , ലോക്കൽ ഗവൺമെൻറ്കൾ ഉൾപ്പെടെ പല സുപ്രധാന  സ്ഥാനങ്ങളിലേക്കാണ് പ്രൈമറി തെരഞ്ഞെടുപ്പുകൾ നടക്കുന്നത്..
ടെക്സസ് ഗവർണർ സ്ഥാനത്ത് രണ്ട് ടൈം പൂർത്തിയാക്കി മൂന്നാം തവണയും മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്രെഗ് അബട്ടിന് എതിരെ സ്വന്തം പാർട്ടിയിൽ നിന്നുള്ള  പോൾ ബെളേവ ,ഡാനിയൽ ഹാരിസൺ ,കെന്നഡി കയ്യിൻ ഉൾപ്പെടെ ഏഴ് പേരാണ് പ്രൈമറി തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് .
മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നിൻറെ ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ഗ്രെഗ് അബട്ടിന്  ആയിരിക്കും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വം ലഭിക്കുകയെന്നു ഏതാണ്ട് ഉറപ്പാണു.
ഡെമോക്രാറ്റിക് പാർട്ടിയുടെ ഗവർണർ സ്ഥാനാർഥികളായി അഞ്ചു പേര് രംഗത്തുണ്ടെങ്കിലും  കഴിഞ്ഞ അമേരിക്കൻ  പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടായിരുന്ന  ബെറ്റോ ഒ റൂർക്കേ  ആയിരിക്കും ഗ്രെഗിനെതിരെ മത്സരത്തിന് യോഗ്യത നേടുക .
അതിർത്തി സുരക്ഷ,അബോർഷൻ, ഗൺ വയലൻസ്  തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ  നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ പിന്തുണ നേടിയ  നിലവിലുള്ള ഗവർണർ ഗ്രെഗ് ഒരു തവണ കൂടി  വിജയിക്കുമെന്നാണ്  റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .

റിപ്പബ്ലിക് പാർട്ടിയുടെ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന ടെക്സസിൽ  ഒരു അട്ടിമറി വിജയം നേടാനാകുമോ എന്ന പ്രതീക്ഷയിലാണ്  ഡെമോക്രാറ്റിക് പാർട്ടി ..വളരെ പ്രതീക്ഷയോടെ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ എത്തിയ  ബൈഡൻ ഭരണത്തിൽ തികഞ്ഞ പരാജയമാണെന്നത് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ചിട്ടുണ്ട് .മാർച്ച് ഒന്നിലെ പ്രൈമറി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രാറ്റ് പാർട്ടിയുടെയും സ്ഥാനാർത്ഥികൾ തമ്മിലുള്ള ചൂടേറിയ മത്സരത്തിന് വേദിയൊരുങ്ങും.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular