Saturday, May 18, 2024
HomeKeralaറോയ് വയലാട്ടിനെതിരെ ഒമ്ബത് യുവതികള്‍ രഹസ്യമൊഴി നല്‍കി?

റോയ് വയലാട്ടിനെതിരെ ഒമ്ബത് യുവതികള്‍ രഹസ്യമൊഴി നല്‍കി?

കൊച്ചി: പോക്സോ കേസില്‍ കുടുങ്ങിയ ഫോര്‍ട്ടുകൊച്ചി നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനും മറ്റു പ്രതികള്‍ക്കുമെതിരെ പോക്സോയടക്കം കൂടുതല്‍ പീഡന പരാതികള്‍ പൊലീസിന് ലഭിച്ചതായി വിവരം.

ഇരകളായ ഒമ്ബത് പേര്‍ രഹസ്യമൊഴി നല്‍കിയതായാണ് അറിയുന്നത്.

ഹോട്ടലില്‍ റോയിയില്‍ നിന്നും മറ്റും മോശം അനുഭവം നേരിട്ട യുവതികളാണ് പരാതിക്കാര്‍. ലൈംഗികമായ ദുരനുഭവമുണ്ടായ 16കാരിക്ക് പകരം അവരുടെ മാതാവാണ് മൊഴി നല്‍കിയത്. ഈ പെണ്‍കുട്ടി മാനസികാഘാതത്തില്‍ നിന്ന് ഇതുവരെ മുക്തയായിട്ടില്ല.

മോഡലുകള്‍ മരിച്ച കാറപകടക്കേസില്‍ പ്രതിയായ സൈജു എം.തങ്കച്ചന്‍, ഇയാളുടെ സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ അഞ്ജലി എന്നിവരാണ് പോക്സോ കേസിലെ പ്രതികള്‍. അഞ്ജലിയാണ് പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ചത്. അഞ്ജലിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ പൊലീസ് അറസ്റ്റിലേക്ക് കടന്നിട്ടില്ല. കോടതിയില്‍ ജാമ്യത്തെ എതി‌ര്‍ക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.നാഗരാജു കേരളകൗമുദിയോട് പറഞ്ഞു. പ്രതികള്‍ മൂവരും ഒളിവിലാണ്.

കൂടുതല്‍പ്പേരെ പ്രതികള്‍ ഇരകളാക്കിയിട്ടുണ്ടെന്ന, സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിറ്റി പൊലീസിന്റെ പ്രത്യേക സംഘം സമഗ്രാന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular