Sunday, May 19, 2024
HomeIndia'ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ഉമ്മമാരും അമ്മമ്മമാരും': ഹിജാബ് വിവാദം അനാവശ്യമെന്ന് അബ്ദുള്ളക്കുട്ടി

‘ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ഉമ്മമാരും അമ്മമ്മമാരും’: ഹിജാബ് വിവാദം അനാവശ്യമെന്ന് അബ്ദുള്ളക്കുട്ടി

കര്‍ണാടകയിലെ ഉഡുപ്പിയില്‍ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിവാദത്തില്‍ പഴയ കാലം ഓര്‍മിപ്പിച്ച്‌ എ.പി. അബ്ദുള്ളക്കുട്ടി.

ഹിജാബ് വിവാദം വശ്യമാണെന്നും ബുര്‍ഖ നമ്മുടെ സംസ്കാരത്തിന്റെ വേഷമല്ലെന്നും അദ്ദേഹം പറയുന്നു. ശരീരമാസകലം മൂടുന്ന വസ്ത്രം താലിബാന്റേതാണെന്ന് പറഞ്ഞ അദ്ദേഹം ആ വസ്ത്രം സ്ത്രീ വിരുദ്ധമാണ് എന്നും ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ഉമ്മമാരുടെയും അമ്മമ്മമാരുടെയും വേഷങ്ങള്‍ എന്നെഴുതിയ അബ്‌ദുള്ളക്കുട്ടി, തന്റെ ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അമ്മയ്‌ക്കൊപ്പവുമുള്ള ചിത്രവും ഫേസ്‌ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

‘മോദിജിയുടെ അമ്മയേയും, എന്റെ ഉമ്മയേയും നോക്ക്, ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ഉമ്മമാരുടെയും അമ്മമ്മമാരുടെയും വേഷങ്ങള്‍. ഹിജാബ് വിവാദം ആനാവശ്യമാണ്. ബുര്‍ഖ, നമ്മുടെ സംസ്കാരത്തിന്റെ വേഷമല്ല. ശരീരമാസകലം മൂടുന്നവേഷം താലിബാന്റേതാണ് അത് സ്ത്രീ വിരുദ്ധമാണ്. നമ്മെ തമ്മിലടിപ്പിക്കാന്‍ ചില ദേശവിരുദ്ധ ശക്തികള്‍ രംഗത്തിറങ്ങിയിരിക്കയാണ്. എന്റെ സമുദായത്തിലെ ദേശീയ മുസ്ലിംങ്ങള്‍ അത് തിരിച്ചറിയും … ഉറപ്പ്’, അബ്‌ദുള്ളക്കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു.

അതേസമയം, ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ഇസ്ലാം പുരോഗമന വനിതകള്‍ രംഗത്ത് വന്നിരുന്നു. ഈ 21-ാം നൂറ്റാണ്ട് പിന്നിലേയ്ക്ക് പോയി ഇരുണ്ട കാലഘട്ടത്തിലെത്തിയിരിക്കുന്നുവെന്ന് മുസ്ലിം പുരോഗമനവാദികളായ തസ്ലീമ നസറിനും റിബിക ലിഖായത്തും ഒരു പോലെ ചൂണ്ടിക്കായിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്ബ് വരെ പര്‍ദയണിഞ്ഞ് സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ കണ്ടിട്ടില്ലെന്ന് എബിപി ന്യൂസ് അവതാരക റുബിക ലിയാഖത് ചൂണ്ടിക്കാട്ടുന്നു. മുന്‍ തലമുറയിലെ മുസ്ലീം സ്ത്രീകള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്നപ്പോള്‍ കറുത്ത ബുര്‍ഖകള്‍ എങ്ങനെയാണ് യുവതലമുറയുടെ ജീവിതത്തിലേക്ക് കടന്നുവന്നതെന്നും അവര്‍ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular