Sunday, May 19, 2024
HomeIndiaമോദി ഒരടി വച്ചാല്‍ ഞാന്‍ രണ്ടടി വെക്കും; മറ്റാരെക്കാളും നന്നായി ഇന്ത്യയെ എനിക്കറിയാം; ഇന്ത്യ ആര്‍.എസ്.എസ്...

മോദി ഒരടി വച്ചാല്‍ ഞാന്‍ രണ്ടടി വെക്കും; മറ്റാരെക്കാളും നന്നായി ഇന്ത്യയെ എനിക്കറിയാം; ഇന്ത്യ ആര്‍.എസ്.എസ് ആദര്‍ശത്തില്‍ വീണുവെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലമാബാദ്: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാത്തിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധഭീതി നിലനില്‍ക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

തനിക്ക് ഇന്ത്യയില്‍ ധാരാളം സുഹൃത്തുക്കളുണ്ട്. മറ്റാരെക്കാളും നന്നായി തനിക്ക് ഇന്ത്യയെ അറിയാം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരടി മുന്നോട്ടുവെച്ചാല്‍ താന്‍ രണ്ടടിവെയ്‌ക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യ ആര്‍എസ്‌എസ് പ്രത്യയശാസ്ത്രത്തിന് ഇരയായിരിക്കുന്നു. ആര്‍എസ്‌എസിന്റെ ആദര്‍ശത്തില്‍ മുന്നോട്ട് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത് ഓര്‍ത്ത് തനിക്ക് ആശങ്കയാണ്. ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം മരവിച്ചിരിക്കുന്നു. ഇത് വളരെ ആശങ്കാജനകമാണെന്ന് താന്‍ കരുതുന്നതായും ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. പ്രശ്‌നം പരിഹരിക്കപ്പെടാത്തത് വരെ രണ്ട് ആണവ ശക്തികള്‍ തമ്മില്‍ യുദ്ധത്തിന് സാദ്ധ്യതയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാകിസ്താനിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗക്കാരോട് മോശമായി പെരുമാറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈനയിലെ ഷിന്‍ജിയാങും കശ്മീരും തമ്മില്‍ താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗൂര്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന നടപടിയേയും ഇമ്രാന്‍ ഖാന്‍ തള്ളിക്കളഞ്ഞു. പടിഞ്ഞാറന്‍ മാദ്ധ്യമങ്ങള്‍ അവതരിപ്പിക്കുന്ന പോലെയല്ല ഷിന്‍ജിയാങ്ങിലെ സാഹചര്യമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഷിന്‍ജിയാങ് വിഷയത്തില്‍ പാകിസ്താന്‍ ചൈനയ്‌ക്ക് പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular