Saturday, May 18, 2024
HomeKeralaകേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍; കേന്ദ്ര നയമാണ് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി ഉണ്ടാക്കിയത്

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍; കേന്ദ്ര നയമാണ് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി ഉണ്ടാക്കിയത്

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍.

കേന്ദ്ര സര്‍ക്കാര്‍ നയമാണ് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി ഉണ്ടാക്കിയതെന്നും ജി.എസ്.ടി വിഹിതമായ 6,500 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കോവിഡ് മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറഞ്ഞുവെന്നും കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിയിലാക്കിയെന്നും നയപ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ പറഞ്ഞു.

സാമ്ബത്തിക പ്രതിസന്ധി കാലത്ത് സഹായിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയമാണ് സംസ്ഥാനത്തിന് സാമ്ബത്തിക ബാധ്യതയുണ്ടാക്കിയത്. ഫിനാന്‍സ് കമ്മീഷന്‍ അംഗീകരിച്ച വിഹിതവും ലഭിച്ചില്ലെന്നും കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയായിരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കണ്‍കറന്റ് ലിസ്റ്റില്‍ കൂടിയാലോചന നടത്തുന്നില്ല. സംസ്ഥാനവുമായി ആലോചിക്കാതെയായിരുന്നു നിയമനിര്‍മാണം. ഫെഡറിലസത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സൗജന്യമായി വാക്‌സിന്‍ നല്‍കാനായെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാരിന്‍റെ നൂറുദിന പരിപാടിയെയും ഗവര്‍ണര്‍ പ്രശംസിച്ചു. 100 ദിന പരിപാടികളിലൂടെ നേരിട്ടും നേരിട്ടല്ലാതെയും തൊഴില്‍ നല്‍കാനായി. രണ്ടാമത്തെ 100 ദിന പരിപാടി 17,000 കോടിയുടേതാണ്. 2022ല്‍ സമ്ബൂര്‍ണ ഇ-ഗവേണന്‍സ് നടപ്പിലാക്കും.

കോവിഡ് മൂലം നികുതി വരുമാനം കുറഞ്ഞു. ഇതിനൊപ്പം കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular