Saturday, May 18, 2024
HomeCinema'അതൊരു ഇതിഹാസം തന്നെയായിരുന്നു; 365 ദിവസങ്ങള്‍ ഇത്രയും വേഗതയില്‍ കഴിഞ്ഞുപോയി എന്നത് അവിശ്വസനീയം'; കുറിപ്പുമായി ഋതു...

‘അതൊരു ഇതിഹാസം തന്നെയായിരുന്നു; 365 ദിവസങ്ങള്‍ ഇത്രയും വേഗതയില്‍ കഴിഞ്ഞുപോയി എന്നത് അവിശ്വസനീയം’; കുറിപ്പുമായി ഋതു മന്ത്ര

ബിഗ് ബോസ് മൂന്നാം സീസണില്‍ വളരെയധികം ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഋതു മന്ത്ര. ഗായിക, മോഡല്‍, നടി തുടങ്ങി വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമാണ് താരം.

ബിഗ് ബോസിന് ശേഷം വലിയൊരു ആരാധക കൂട്ടത്തെ തന്നെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തില്‍ മിസ് ടാലന്‍റഡ് പട്ടവും ഋതു കരസ്ഥമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരത്തിന്‍റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ മൂന്നിലെത്തിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ കുറിപ്പുമായി എത്തുകയാണ് താരം. അവിശ്വസനീയമായ അനുഭവമായിരുന്നു ബിഗ് ബോസ് യാത്രയെന്ന് ഋതു കുറിക്കുന്നു. ജീവിതം മാറ്റിമറിച്ച ഇതിഹാസത്തിന്റെ ഭാഗമായതിന് നന്ദി പറഞ്ഞ ഋതു, ആരാധകര്‍ക്കും നന്ദി പറഞ്ഞു.

ഋതു മന്ത്രയുടെ കുറിപ്പിങ്ങനെ.

365 ദിവസങ്ങള്‍ ഇത്രയം വേഗതയില്‍ കഴിഞ്ഞുപോയി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14-ന് എന്റെ ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചു. ബിഗ് ബോസ് മലയാളം മൂന്ന്, അതൊരു ഇതിഹാസം തന്നെയായിരുന്നു. സ്വപ്നതുല്യമായ ഒരു അനുഭവമായി അത് കടന്നുപോയി. ആ 100 ദിവസങ്ങള്‍ ആഘോഷിക്കാന്‍ നല്‍കിയതിനും എന്റെ ജീവിത യാത്രയുടെ ഭാഗമായതിനും വളരെ നന്ദി.

നിങ്ങളുടെ പിന്തുണയും സ്നേഹവും ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇത് സാധ്യമാകുമായിരുന്നില്ല. എത്ര അഗാധമായി നന്ദിയുള്ളവളാണ് എന്ന് പറയാന്‍ പോലും എനിക്ക് കഴിയില്ല. എന്റെ എല്ലാ ഫാന്‍ പേജുകളോടും, നിങ്ങള്‍ നല്ലവരാണ്. നിങ്ങളുടെ ജോലി തുടരുക.. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. എല്ലാ പ്രിയപ്പെട്ട ഹൃദയങ്ങള്‍ക്കും വാലന്റൈന്‍സ് ഡേ ആശംസകള്‍ ജീവിക്കുക, സ്നേഹിക്കുക, ചിരിക്കുക .

അടുത്തിടെ കേദാര്‍നാഥിലേക്ക് നടത്തിയ യാത്രയുടെ വിശേഷവും ഋതു മന്ത്ര പങ്കുവച്ചിരുന്നു. യാത്രയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എപ്പോഴായിരുന്നു യാത്ര, തനിച്ചായിരുന്നോ തുടങ്ങി നിരവധി ചോദ്യങ്ങളുമായി ആരാധകര്‍ എത്തുന്നുണ്ട്. അടുത്തിടെ ഏഷ്യാനെറ്റില്‍ ആര്യ അവതരിപ്പിക്കുന്ന വാല്‍ക്കണ്ണാടിയെന്ന പരിപാടിയില്‍ അതിഥിയായി ഋതു എത്തിയിരുന്നു. അന്ന് ചില ചോദ്യങ്ങള്‍ക്ക് ഋതുവിന്‍റെ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്കപ്പിനെ കുറിച്ച്‌ എന്താണ് അഭിപ്രായം എന്നായിരുന്നു ആര്യയുടെ ചോദ്യം. ഇതിന് ഋതു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു..

നമുക്ക് ആളെ പറ്റില്ലെന്ന് ഉണ്ടെങ്കില്‍ ബ്രേക്കപ്പ് ആവാമെന്നാണ് ഞാന്‍ പറയുന്നത്. നമ്മള്‍ക്ക് നമ്മളുടേതായിട്ടുള്ള ഒരു സെല്‍ഫ് ലൗ എത്രത്തോളം ആണെന്നുള്ളത് മനസിലാക്കാനുള്ള ഏറ്റവും നല്ല പ്രധാനപ്പെട്ട ഫാക്ടറാണ് ബ്രേക്കപ്പ് ആവുക എന്നുള്ളത്. ചില കമിതാക്കള്‍ കാണുമല്ലോ പാര്‍ക്കില്‍ കൈ കോര്‍ത്ത് നടക്കുമ്ബോ, എടാ നമ്മുക്ക് പിരിയാന്‍ പറ്റില്ലെന്നൊക്കെ പറയുന്നവര്‍. ഇത്തരം കാര്യങ്ങളോടൊക്കെ വല്ലാത്ത പുച്ഛം തോന്നും. ഇതൊക്കെ എവിടം വരെ പോകും.. വല്ലാത്ത പുച്ഛമാണ് എനിക്ക് തോന്നാറുള്ളത്. ഇതൊക്കെ തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്, ഋതു പറഞ്ഞു. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലെല്ലാം ഋതു മന്ത്ര അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സിനിമയില്‍ പിന്നണി ഗായികയായും ഋതു അരങ്ങേറ്റം കുറിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular