Sunday, May 5, 2024
HomeEurope90 മിനിറ്റുകള്‍ പന്ത് കാലു കൊണ്ട് തൊട്ടത് 7 തവണ മാത്രം, ലുക്കാക്കുവിന്റെ കഷ്ടകാലം തുടരുന്നു

90 മിനിറ്റുകള്‍ പന്ത് കാലു കൊണ്ട് തൊട്ടത് 7 തവണ മാത്രം, ലുക്കാക്കുവിന്റെ കഷ്ടകാലം തുടരുന്നു

ചെല്‍സിയില്‍ തന്റെ മോശം ഫോം തുടരുന്ന റോമലു ലുക്കാക്കുവിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. തന്റെ മുന്‍ ക്ലബ് ഇന്റര്‍ മിലാനോടുള്ള താല്പര്യം പരസ്യമാക്കി ചെല്‍സി ആരാധകരുടെയും പരിശീലകന്റെയും അതൃപ്തി വിളിച്ചു വരുത്തിയ താരം ഇന്ന് ക്രിസ്റ്റല്‍ പാലസിന് എതിരായ മത്സരത്തില്‍ പന്ത് കാലു കൊണ്ടു തട്ടിയത് വെറും ഏഴു പ്രാവശ്യം ആണ്.

റെക്കോര്‍ഡ് തുകക്ക് ചെല്‍സിയില്‍ എത്തിയ അവരുടെ മുന്‍ അക്കാദമി താരമായ ലുക്കാക്കു 90 മിനിറ്റ് കളിച്ചിട്ടും പന്ത് കാലില്‍ കിട്ടിയത് വെറും 7 തവണ മാത്രമാണ്. ആദ്യ പകുതിയില്‍ വെറും 2 തവണ മാത്രമായിരുന്നു താരം പന്ത് കാലു കൊണ്ടു തൊട്ടത്. അതില്‍ ഒന്നു ആവട്ടെ കിക്ക് ഓഫ് സമയത്തെ ടച്ചും. ഒപ്റ്റ 2003-04 സീസണിനു ശേഷം ഇത്തരം കണക്കുകള്‍ എടുത്ത് തുടങ്ങിയ ശേഷം 90 മിനിറ്റ് മത്സരത്തില്‍ ഏറ്റവും കുറവ് ടച്ചുകള്‍ ഒരു മത്സരത്തില്‍ നടത്തിയ താരമായി ഇതോടെ ബെല്‍ജിയം താരം മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular