Friday, May 17, 2024
HomeKeralaജയന്തി എക്സ്‌പ്രസിനു റെയില്‍വേ 24 സ്ലീപ്പര്‍ കോച്ചുകള്‍ നല്‍കും; സര്‍വ്വീസ് മാര്‍ച്ച്‌ അവസാനവാരത്തോടെ പുനരാരംഭിക്കും

ജയന്തി എക്സ്‌പ്രസിനു റെയില്‍വേ 24 സ്ലീപ്പര്‍ കോച്ചുകള്‍ നല്‍കും; സര്‍വ്വീസ് മാര്‍ച്ച്‌ അവസാനവാരത്തോടെ പുനരാരംഭിക്കും

കൊച്ചി: കന്യാകുമാരിപുണെ ജയന്തി എക്സ്‌പ്രസിനായി റെയില്‍വേ 24 സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ചു.

മാര്‍ച്ച്‌ അവസാനത്തോടെ സര്‍വീസ് പുനഃരാരംഭിക്കാന്‍ നേരത്തെ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. 4 എല്‍എച്ച്‌ബി റേക്കുകളാണു ട്രെയിന്‍ ഓടിക്കാന്‍ വേണ്ടത്. കോവിഡ് പശ്ചാത്തലത്തില്‍ റദ്ദാക്കിയ ട്രെയിനുകള്‍ മിക്കതും പുനഃസ്ഥാപിച്ചെങ്കിലും ജയന്തി സര്‍വീസ് ആരംഭിക്കാത്തതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുംബൈ വരെ സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍, ടൈംടേബിള്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി പുണെ വരെയാക്കി ചുരുക്കിയിട്ടുണ്ട്.

എറണാകുളംനിസാമുദ്ദീന്‍ മംഗള എക്സ്‌പ്രസിന്റെ എല്‍എച്ച്‌ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ച്‌ മാറ്റവും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. മംഗളയുടെ 6 റേക്കുകളും എറണാകുളംപട്‌ന എക്സ്‌പ്രസിന്റെ ഒരു റേക്കും ഉള്‍പ്പെടെ 7 റേക്കുകളാണു എല്‍എച്ച്‌ബിയായത്. മറ്റു സോണുകള്‍ 6 മാസം വരെയെടുക്കുന്ന കോച്ച്‌ മാറ്റം 3 മാസം കൊണ്ടു ദക്ഷിണ റെയില്‍വേ പൂര്‍ത്തിയാക്കി. 166 കോച്ചുകളാണു മാറിയത്. 15ന് മംഗളയുടെ അവസാന റേക്ക് എല്‍എച്ച്‌ബിയായി. ഇതോടെ എല്ലാ ദിവസത്തെയും സര്‍വീസില്‍ ആധുനിക കോച്ചുകളായി. കൂടുതല്‍ വേഗവും സുരക്ഷിതവുമായ എല്‍എച്ച്‌ബി കോച്ചുകള്‍ ലഭിച്ചതോടെ മംഗളയുടെ സമയക്രമം വൈകാതെ പരിഷ്‌കരിക്കും.

ഗരീബ്രഥ് ട്രെയിനുകള്‍ക്കു തേഡ് എസി ഇക്കോണമി കോച്ചുകള്‍ നല്‍കാനും പദ്ധതിയുണ്ട്. ഇപ്പോഴുള്ള കോച്ചുകള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്കായിരിക്കും തേഡ് എസി ഇക്കോണമി കോച്ചുകള്‍ അനുവദിക്കുക. പുതിയ കോച്ചുകള്‍ വരുന്നതോടെ ഗരീബ്രഥ് ട്രെയിനുകളിലെ ടിക്കറ്റ് നിരക്കു കൂടും. ലോകമാന്യതിലക്‌കൊച്ചുവേളി, കൊച്ചുവേളിയശ്വന്തപുര എന്നീ 2 ഗരീബ്രഥ് ട്രെയിനുകളാണു കേരളത്തിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular