Sunday, May 19, 2024
HomeIndiaരാജ്യത്തെ പൗരന്മാരെ നാല് ഹിന്ദുവിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മോഹന്‍ ഭാഗവത്

രാജ്യത്തെ പൗരന്മാരെ നാല് ഹിന്ദുവിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരെ നാല് ഹിന്ദുവിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് ആര്‍.എസ്.എസ് സര്‍സംഘ്ചാലക്  മോഹന്‍ ഭാഗവത്.

മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളെയെല്ലാം ഇനിമുതല്‍ അഹിന്ദുക്കള്‍ എന്ന് അഭിസംബോധന ചെയ്യില്ല. പകരം പുതിയ ഹിന്ദുനാമം നല്‍കാനാണ് തീരുമാനം.

ഇനിമുതല്‍ രാജ്യത്തെ പൗരന്മാരെ നാല് ഹിന്ദുവിഭാഗങ്ങളില്‍ ചേര്‍ത്തായിരിക്കും ആര്‍.എസ്.എസ് പരിഗണിക്കുക. അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞനായ ഹിന്ദു എന്നിങ്ങനെ നാല് വിഭാഗമായാണ് ഇന്ത്യക്കാരെ സംഘം തരംതിരിച്ചിരിക്കുന്നത്. രാജ്യത്ത് കഴിയുന്നവരെല്ലാം ഇതില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടും.

സംഘടനാ ഭാരവാഹികളുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് പുതിയ പ്രഖ്യാപനം നടത്തിയത്. ഇതര മതവിഭാഗങ്ങളെ അഹിന്ദുക്കള്‍ എന്ന രീതിയില്‍ അഭിസംബോധന ചെയ്യുന്നത് സംഘടനയുടെ ഹിന്ദുമത സങ്കല്‍പങ്ങളില്‍നിന്ന് അവര്‍ക്ക് അകല്‍ച്ചയുണ്ടാക്കാനിടയാക്കുമെന്നാണ് പുതിയ തീരുമാനത്തിന് ന്യായമായി മോഹന്‍ ഭാഗവത് പറയുന്നത്. ഇത് രാജ്യത്തിനും അപകടമായിരിക്കും സൃഷ്ടിക്കുകയെന്നും ആര്‍.എസ്.എസ് തലവന്‍ ചൂണ്ടിക്കാട്ടിയതായി സംഘടനാവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular