Saturday, May 18, 2024
HomeUSAഡാലസിൽ കോവിഡ് രോഗികൾ കുറയുന്നു

ഡാലസിൽ കോവിഡ് രോഗികൾ കുറയുന്നു

ഡാലസ് ∙  കോവിഡ് 19 കേസുകളുടെ എണ്ണം ശക്തമായി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഡാലസിലെ കോവിഡ് റിസ്ക്ക് ലവൽ റെഡിൽ നിന്നും ഓറഞ്ചിലേക്കു മാറുന്നതായി ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് അറിയിച്ചു.

കൗണ്ടിയിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി  പാലിച്ചതാണ് രോഗ വ്യാപനം കാര്യമായി കുറയുന്നതിന് കാരണമായതെന്ന് ജഡ്ജി പറഞ്ഞു. മാത്രമല്ല കൂടുതൽ ആളുകൾ വാക്സിനേഷൻ സ്വീകരിക്കുവാൻ തയാറായതും മറ്റൊരു കാരണമായി ജഡ്ജി ചൂണ്ടികാട്ടി.

‌മാസ്ക് ധരിക്കുന്നത് കൂടുതൽ കേസുകൾ ഒഴിവാക്കുന്നതിനും പൂർണ്ണമായും കോവിഡ് വ്യാപനം തടയുന്നതിനും ഇടയാക്കുമെന്നും ജഡ്ജി മുന്നറിയിപ്പു നൽകി. ഡാലസ് കൗണ്ടിയിൽ കഴിഞ്ഞ ഒരാഴ്ച പ്രതിദിനം 4800 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച 760 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഡാലസ് കൗണ്ടിയിൽ കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിന് കൗണ്ടി ജഡ്ജി സ്വീകരിച്ച നടപടികൾ പലപ്പോഴും കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയായിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനം പിടിച്ചുകെട്ടുവാൻ അതിനു സാധിച്ചിട്ടുണ്ട്. ടെക്സസ് സംസ്ഥാനത്ത് ഔദ്യോഗികമായി മാസ്ക് മാൻഡേറ്റ് നീക്കം ചെയ്തു ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും അതിനെ പൂർണ്ണമായും അംഗീകരിക്കുവാൻ ജഡ്ജി തയാറായിരുന്നില്ല.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular