Saturday, May 18, 2024
HomeUSAഹൂസ്റ്റൺ മെട്രോ ബോർഡ് ചെയർമാനായി സഞ്ജയ് രാമഭദ്രനെ നിയമിച്ചു

ഹൂസ്റ്റൺ മെട്രോ ബോർഡ് ചെയർമാനായി സഞ്ജയ് രാമഭദ്രനെ നിയമിച്ചു

ഹൂസ്റ്റൺ ∙ഹൂസ്റ്റൺ മെട്രോ ബോർഡ് ചെയർമാനായി ഇന്ത്യൻ അമേരിക്കൻ സഞ്ജയ് രാമഭദ്രനെ നിയമിച്ചതായി മേയർ സിൽവെസ്റ്റർ ടർണർ അറിയിച്ചു. മെട്രൊ ബോർഡ് ചെയർമാനായി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ എൻജിനീയറാണു സഞ്ജയ്. മെട്രോ ബോർഡ് മെമ്പറായി പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. വേഴ്സാ ഇൻഫ്രാസ്ട്രക്ച്ചർ ഫൗണ്ടിങ് പ്രിൻസിപ്പൽ കൂടിയാണ് സഞ്ജയ്.

നിലവിലുള്ള ബോർഡ് ചെയർമാൻ കാരിൻ പാറ്റ്‍മെനെ ഐസ്‌ലാന്റ് അംബാസഡറായി ബൈഡൻ ഭരണകൂടം നിയമിച്ചതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സഞ്ജയ് നിയമിതനായത്. 1985 ചതുരശ്ര മൈൽ വ്യാപിച്ചു കിടക്കുന്ന മെട്രോയിൽ 3800 ജീവനക്കാരാണുള്ളത്.

മെട്രോ ബോർഡ് മെമ്പർ എന്ന നിലയിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് സഞ്ജയ് എന്ന് ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ പറഞ്ഞു. ഹൂസ്റ്റൺ സിറ്റിയുടെ മുഴുവൻ പ്രദേശങ്ങളും ഉൾകൊള്ളുന്ന മെട്രോയുടെ ചുമതല വഹിക്കുവാൻ ലഭിച്ച അവസരത്തിനു മേയറോടു  നന്ദി പറയുന്നതായി സഞ്ജയ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular