Sunday, May 19, 2024
HomeUSAമികച്ച സംഘാടകന്‍ തോമസ് അലക്‌സ് 'മാര്‍ക്ക്' അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍

മികച്ച സംഘാടകന്‍ തോമസ് അലക്‌സ് ‘മാര്‍ക്ക്’ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) അഡൈ്വസറി ബോര്‍ഡ് ചെയര്‍മാ നായി ഏകസ്വരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തോമസ് അലക്‌സ് സംഘടനയുടെ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍, നിരവധി തവണ സെക്രട്ടറിയായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വും സേവനവും മാര്‍ക്കിനെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തതാണ്.

ന്യൂയോര്‍ക്കിലെ യുണൈറ്റഡ് നേഷന്‍സ് ആസ്ഥാനത്ത് നിന്ന് 37 വര്‍ഷത്തിലെറെയുള്ള ഔദ്യോഗിക ജീവിതത്തിന്റെ പാരമ്പര്യമുള്ള വ്യക്തിത്വമാണ് തോമസ് അലക്‌സിന്റേത്. യു.എന്നില്‍ നിന്ന് വിരമിച്ച ശേഷം എണ്ണമറ്റ വഴികളില്‍ അദ്ദേഹം മാര്‍ക്കിന്റെ സമഗ്രമായ പ്രവര്‍ത്തനത്തിലും പ്രത്യേകിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവ സാന്നധ്യമാണ്. ബഹുമാന്യനായ തോമസ് അലക്‌സിന്റെ വരവിനൊപ്പം ജേക്കബ് ചൂരവടി, സന്തോഷ് മണലില്‍, എല്‍സി ജൂബ്, ജോസ് അക്കകാട്ട്, വര്‍ക്കി പള്ളിത്താഴത്ത് എന്നിവരും അഡൈ്വസറി ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മാര്‍ക്ക് ഒരു സാംസ്‌കാരിക സംഘടനയാണെങ്കിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഈ സംഘടന, ഐ ഫോര്‍ ദി ബ്ലൈന്‍ഡ്, വീല്‍സ് ഓണ്‍ മീല്‍സ് തുടങ്ങിയ പരിപാടികള്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിര്‍ധനര്‍ക്ക് ഭവനപദ്ധതിയും നടപ്പാക്കി.

ഐ ഫോര്‍ ദി ബ്ലൈന്‍ഡ് മലയാളി സമൂഹത്തിനിടയില്‍ അറിയപ്പെടുന്ന മാര്‍ക്കിന്റെ ഫ്‌ലാഗ്ഷിപ്പ് ചാരിറ്റി പ്രോഗ്രാമാണ്. നേത്ര ശസ്ത്രക്രിയയ്ക്കായി മാര്‍ക്ക് ലയണ്‍സ് ചാരിറ്റി ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് ഇരുപതോളം കാഴ്ച്ച ഇല്ലാതിരുന്ന നിര്‍ധനരായ ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തി. അവര്‍ക്കെല്ലാം ഈ പ്രോഗ്രാമിലൂടെ കാഴ്ചയുടെ വെളിച്ചം കിട്ടിയെന്നുള്ളത് സന്തോഷം പകരുന്ന കാര്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ക്ലാക്ക് ടൗണ്‍ ഹൈസ്‌ക്കൂളിലെ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് കൊറോണക്കാലത്തും മുടങ്ങാതെ നടക്കുന്നത് റോക്ക്‌ലാന്‍ഡ് മലയാളികള്‍ക്ക് കായികാഭിനിവേശം പകരുന്നു. സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ആക്ടിവിറ്റികള്‍ കഴിഞ്ഞ 10 വര്‍ഷമായി ഇന്‍ഡോര്‍ ജിമ്മില്‍ നടന്നുവരുന്ന ഒരു പ്രധാന ആകര്‍ഷണമാണ്. ബാഡ്മിന്റണ്‍, ബാസ്‌കറ്റ്ബാള്‍ കളിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് ഒരു മികച്ച അവസരമാണ്. ഈ വര്‍ഷം മൂന്ന് ഇന്‍ഡോര്‍ ജിം സൗകര്യങ്ങള്‍ ലീസിന് എടുത്തിട്ടുണ്ട്.

എല്ലാ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ക്ലാര്‍ക്‌സ്ടൗണ്‍ സൗത്ത് ഹൈ സ്‌കൂളിലും, എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ലേയ്ക്ക്‌വുഡ് എലിമെന്ററി സ്‌കൂളിലും സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് മുടങ്ങാതെ നടക്കുന്നു. കായിക പ്രേമികള്‍ക്കായി നന്നായി ചിട്ടപ്പെടുത്തിയതും മേല്‍നോട്ടം വഹിക്കുന്നതുമായ ഒരു പരിപാടിയാണിതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ പത്തു വര്‍ഷമായി മാര്‍ക്കിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന സ്‌പോര്‍ട്‌സ് പ്രോഗ്രാം മികവായി നടത്തിവരുന്നു. വിന്റര്‍ സീസണ്‍ ബാഡ്മിന്റനും ബാസ്‌കറ്റ് ബോള്‍ ഗെയിംസുകളും തുടങ്ങിക്കഴിഞ്ഞു. ബാഡ്മിന്‍ഡന്‍ ഗെയിംസില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ക്കിന്റെ ഒഫീഷ്യല്‍സുമായി ഉടന്‍തന്നെ ബംന്ധപ്പെടണം.

സണ്ണി കല്ലൂപ്പാറ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular