Sunday, May 19, 2024
HomeUSAഡാലസിൽ വീണ്ടും ഐസ് മഴക്ക് സാധ്യത; വിമാന സർവീസുകൾ റദ്ദാക്കി

ഡാലസിൽ വീണ്ടും ഐസ് മഴക്ക് സാധ്യത; വിമാന സർവീസുകൾ റദ്ദാക്കി

ഡാലസ് ∙ ഡാലസിൽ ഫെബ്രുവരി 23 മുതൽ 25 വരെ തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കും ഐസ് മഴക്കും സാധ്യതയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് ‍ഡാലസ് ഇന്റർനാഷനൽ വിമാനത്താവളമായ ഡിഎഫ്ഡബ്ല്യുവിൽ നിന്നും പറന്നുയരേണ്ടതും വന്നുചേരേണ്ടതുമായ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയതായി അമേരിക്കൻ എയർലൈൻസ് അധികൃതർ അറിയിച്ചു.

600 സർവീസുകൾ ബുധനാഴ്ചയും 450 സർവീസുകൾ വ്യാഴാഴ്ചയും തൽക്കാലം റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കുന്നതിന് വിമാനതാവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എഎ വെബ് സൈറ്റിലോ, ഫോണിലോ ബന്ധപ്പെട്ടു ബുക്ക് ചെയ്ത വിമാനം പുറപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് അമേരിക്കൻ എയർലൈൻ വക്താവ് യാംലിക് അറിയിച്ചു.

ലവ്‍ഫീൽഡിൽ നിന്നും പുറപ്പെടുന്ന സൗത്ത് വെസ്റ്റ് എയർലൈൻസ് 75 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ താപനില ഫ്രീസിംഗ് പോയിന്റിൽ എത്തുമെന്നും വ്യാഴാഴ്ച റോഡുകളിൽ ഐസ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റോഡിലിറങ്ങുന്നവർ വളരെ സൂക്ഷിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

വ്യാഴാഴ്ച മഴക്കു സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച വൈകിട്ട് മാത്രമേ താപനില ഉയരുകയുള്ളൂവെന്നും  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡാലസിലെ പല വിദ്യാലയങ്ങൾക്കും, ട്രെയിൻ സർവീസിനും അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular