Saturday, May 18, 2024
HomeUSAയു.എ.ഇയിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തെ സെനറ്റർ കെവിൻ തോമസ് നയിക്കും

യു.എ.ഇയിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തെ സെനറ്റർ കെവിൻ തോമസ് നയിക്കും

യു.എ.ഇയിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തെ ന്യൂയോർക്ക് സെനറ്ററും മലയാളിയുമായ കെവിൻ തോമസ് നയിക്കും. റാന്നി സ്വദേശികളായ തോമസ് കണമൂട്ടിലിന്റെയും  റേച്ചൽ തോമസിന്റെയും മകനായ കെവിൻ തോമസ് ദുബൈയിലാണ് ജനിച്ചുവളർന്നത്. 1984 ൽ ദുബൈയിലെ ഇറാനിയൻ ആശുപത്രിയിലാണ് താൻ ജനിച്ചതെന്നും അവിടെ സത്‍വ എന്ന സ്ഥലത്ത് സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളിൽ അഞ്ചാം ക്ലാസ് വരെ പഠിച്ചിരുന്നതായും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
പത്താം വയസ്സിലായിരുന്നു ന്യൂയോർക്കിലേക്കുള്ള കൂടുമാറ്റം.

ദുബൈയിൽ നടക്കുന്ന എക്‌സ്‌പോ 2020-ലേക്ക്  ഡെമോക്രാറ്റിക്‌  സെനറ്റർമാരായ ജെയിംസ് സ്‌കൗഫിസ് (ഹഡ്‌സൺ വാലി), ജോൺ ലിയു (ക്വീൻസ്), ഗുസ്താവോ റിവേര (ബ്രോങ്ക്സ്) എന്നിവരും ഒപ്പമുണ്ടാകും. ന്യൂയോർക്ക് സ്റ്റേറ്റും യുഎഇ യും തമ്മിലുള്ള നിലവിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ് സംഘത്തിന്റെ  പ്രധാന ഉദ്ദേശ്യം.

ന്യൂയോർക്കിന്റെ  ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കക്കാരൻ സെനറ്ററാണ് കെവിൻ തോമസ്.
2018 നവംബർ 6-നാണ്  നാസോ കൗണ്ടിയെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

2021 ഡിസംബർ 2 എമിറാത്തി ദിനമായി പ്രഖ്യാപിച്ചുകൊണ്ട് യു.എ.ഇ.യുടെ 50-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി സെനറ്റർ തോമസ് കഴിഞ്ഞ വർഷം സെനറ്റിൽ പ്രമേയം അവതരിപ്പിച്ചിരുന്നു.
താൻ ജനിച്ച നാടിന്റെ സുവർണജൂബിലി വേളയിൽ എന്തെങ്കിലും  തിരികെ നൽകണമെന്ന ആഗ്രഹമാണത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ബൈഡന്റെ സ്റ്റേറ്റ്  ഓഫ് യൂണിയൻ പ്രസംഗം മാർച്ച് 1 ന് 

വാഷിംഗ്ടൺ, ഫെബ്രുവരി 23 :  മാർച്ച് 1 ന് നടക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതികരണം അറിയിക്കുന്നത് അയോവ ഗവർണർ കിം റെയ്നോൾഡ്സ് ആയിരിക്കും.
സെനറ്റ് റിപ്പബ്ലിക്കൻ ലീഡർ മിച്ച് മക്കോണലും ഹൗസ് റിപ്പബ്ലിക്കൻ ലീഡർ കെവിൻ മക്കാർത്തിയും  ഇന്നലെ (ചൊവ്വാഴ്ച )പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
2017 മെയ് മുതൽ അയോവയുടെ ഗവർണറാണ് റെയ്നോൾഡ്സ്. അമേരിക്കൻ ജനതയെ അഭിമുഖീകരിച്ച് സംസാരിക്കാനുള്ള അവസരത്തിനുള്ള ആദരവും നന്ദിയും അദ്ദേഹം ട്വിറ്ററിലൂടെ പ്രകടിപ്പിച്ചു.
മാർച്ച് 1 ന് പ്രൈം ടൈമിലായിരിക്കും  ഡെമോക്രാറ്റായ ബൈഡന്റെ ആദ്യത്തെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗം.കഴിഞ്ഞ വർഷം ഏപ്രിലിൽ ബൈഡൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിച്ചിരുന്നുവെങ്കിലും ആ പരാമർശങ്ങൾ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗമായി പരിഗണിച്ചിരുന്നില്ല.
വിവരങ്ങൾ കോൺഗ്രസിന് നൽകിക്കൊണ്ട്  ആവശ്യമായതും ഉചിതമായതുമായ നടപടികൾ അവരുടെ പരിഗണനയ്ക്ക് ശുപാർശ ചെയ്യുക എന്നതാണ്  പരിപാടിയുടെ ഉദ്ദേശം.
കോൺഗ്രസിലെ 535 അംഗങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.പരിപാടിയിൽ പങ്കെടുക്കുന്നതിന് 24 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവായ പരിശോധനാഫലം സമർപ്പിക്കുന്നതിനുപുറമേ  മുഴുവൻ സമയവും മാസ്‌ക് ധരിക്കുകയും വേണം.

ട്വിറ്ററിന് സമാനമായ ആപ്പുമായി ട്രംപ്

സാൻഫ്രാൻസിസ്കോ, ഫെബ്രുവരി 22 : ട്വിറ്റർ ഉൾപ്പെടെയുള്ള എല്ലാ മുൻനിര സമൂഹ മാധ്യമങ്ങളിൽ നിന്നും വിലക്കപ്പെട്ട മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ട്രൂത്ത് സോഷ്യൽ എന്ന പേരിൽ സ്വന്തമായൊരു  സോഷ്യൽ മീഡിയ ആപ്പ് പുറത്തിറക്കി.  പ്രസിഡന്റ് ദിനമായ തിങ്കളാഴ്ച(21 ഫെബ്രുവരി)ആയിരുന്നു ആപ്പിന്റെ ലോഞ്ച്. നിലവിൽ ആപ്പിൾ ഉപയോക്താക്കൾക്ക് മാത്രമേ ഈ ആപ്പ് ലഭ്യമാകൂ. ട്രംപിന്റെ മീഡിയ കമ്പനിയായ ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പാണ് (ടിഎംടിജി) പുതിയ ആപ്പ് വികസിപ്പിച്ചത്.ട്രൂത്ത് സോഷ്യൽ ആപ്പിൽ ട്രംപ് ആദ്യ പോസ്റ്റും ഇട്ടിട്ടുണ്ട്.
മുമ്പ് ട്രംപിന്റെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ നെറ്റ്‌വർക്കായിരുന്ന ട്വിറ്ററിനോട് സാമ്യമുള്ളതാണ് ഐഒഎസ് പ്ലാറ്റ്‌ഫോമിലെ ഈ  ആപ്പ്.
യുഎസ് ക്യാപിറ്റോൾ മന്ദിരം ആക്രമിച്ചതിന്  പ്രേരിപ്പിക്കുന്ന തരത്തിലെ സന്ദേശം പ്രചരിപ്പിച്ചതിനാണ്  2021 ന്റെ തുടക്കത്തിൽ ട്രംപിനെ ട്വിറ്റർ പ്ലാറ്റ്‌ഫോമിൽ നിന്ന് വിലക്കിയത്.
വൻ സ്വീകാര്യതായാണ് ട്രംപിന്റെ ആപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിചാരിച്ചതിലും കൂടുതൽ ആളുകൾ സൈൻ ഇൻ ചെയ്യാൻ ശ്രമിച്ചതോടെ സാങ്കേതിക തടസ്സം നേരിടുകയും പലരെയും വെയിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
ട്വിറ്റർ സന്ദേശങ്ങളെ ട്വീറ്റ് എന്ന് വിളിക്കുമ്പോൾ ട്രംപിന്റെ ആപ്പിലെ സന്ദേശങ്ങൾ ‘ട്രൂത്ത്’ അഥവാ സത്യം എന്ന പേരിലാണ് അറിയപ്പെടുക. ഫോളോവെഴ്‌സുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ‘ട്രൂത്ത്’ ഉപയോക്താക്കൾക്ക് ‘റീട്രൂത്ത്’ ചെയ്യാനാകും.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ, ട്രംപ് ഒരു ബ്ലോഗ് ആരംഭിച്ചിരുന്നെങ്കിലും ഒരു മാസത്തിനുള്ളിൽ അടച്ചുപൂട്ടി. അദ്ദേഹത്തിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മുൻ പ്രസിഡന്റിന്റെ ആദ്യ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular