Sunday, May 5, 2024
HomeUSAകെ എച്ച് എൻ എ ഓറിയന്റേഷൻ കമ്മിറ്റി: ദിലീപ് കുമാർ ചെയർമാൻ.

കെ എച്ച് എൻ എ ഓറിയന്റേഷൻ കമ്മിറ്റി: ദിലീപ് കുമാർ ചെയർമാൻ.

ഹൂസ്റ്റൺ : കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെ എച്ച് എൻ എ )യുടെ പ്രവർത്തനങ്ങളെ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഭരണസമിതി ഓറിയന്റേഷൻ കമ്മിറ്റി രൂപീകരിച്ചു. കെ എച്ച് എൻ എ യുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ വ്യക്തി മുദ്ര പതിപ്പിക്കുകയും വിലപ്പെട്ട സേവനങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നൽകി സംഘടനയെ ശക്തമാക്കാൻ പരിശ്രമിക്കുകയും ചെയ്ത വ്യക്തികളെ കൂടി ഉൾക്കൊള്ളിച്ചാണ് ഓറിയന്റേഷൻ കമ്മിറ്റി രൂപീകരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കെ എച്ച് എൻ എ ഇദംപ്രഥമായി രൂപീകരിക്കുന്ന ഓറിയന്റേഷൻ കമ്മിറ്റിയുടെ ഉദ്ദേശ്യലക്ഷ്യം പുതിയ ഭാരവാഹികൾക്കും അംഗങ്ങൾക്കും സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുവാനും പുതിയ ആശയങ്ങൾ പ്രവൃത്തി പഥത്തിൽ എത്തിക്കുവാനുമാണ്. കെ എച്ച് എൻ എ ഡയറക്ടർ ബോർഡ് അംഗവും കെ എച് എൻ എ യുടെ യുവമുഖവും ആയ ദിലീപ് കുമാർ  ശശിധരകുരുക്കൾ (ഹ്യൂസ്റ്റൺ) ആണ് ഓറിയന്റേഷൻ കമ്മിറ്റി ചെയർമാൻ.

രതീഷ് നായർ (വാഷിംഗ്‌ടൺ ഡിസി), ഗോപാലൻ നായർ (ഫീനിക്സ് അരിസോണ)
വിജയകുമാർ നായർ (അറ്റ്ലാണ്ട), പ്രസന്നൻ പിള്ളൈ (ചിക്കാഗോ), സുനിൽ കൃഷ്ണൻ (വിസ്കോൺസിൻ)
ശ്രീകുമാർ ഹരിലാൽ (ഫ്ലോറിഡ) എന്നിവർ കമ്മിറ്റി കോ-ചെയർ ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വിജി നായർ (ചിക്കാഗോ), ദിലീപ് പിള്ളൈ (അരിസോണ) എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്. കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്ന് കെ എച്ച് എൻ എ യുടെ പ്രവർത്തന മണ്ഡലങ്ങളുടെ വിപുലീകരണത്തെക്കുറിച്ചു ക്രിയാത്മകമായി ചർച്ചചെയ്യുകയും അതിന്റെ സംക്ഷിപ്തരൂപം കെ എച്ച് എൻ എ ഡയറക്ടർ ബോർഡിൽ അവതരിപ്പിക്കാൻ ദിലീപ് കുമാർ ശശിധരകുരുക്കളെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഓറിയന്റേഷൻ കമ്മിറ്റി ചെയർമാൻ ആയി ചുമതലയേറ്റ ദിലീപ്കുമാർ ഹൂസ്റ്റണിൽ നിവാസിയാണ്. കൊല്ലം ചവറ സ്വദേശിയായ  ദിലീപ് കുമാർ  ഐ.ടി. മേഖലയിൽ ജോലിചെയ്യുന്നു. ഹൂസ്റ്റണിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ (കേരള ഹിന്ദു സൊസൈറ്റി) ബോർഡ് ഓഫ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഹൂസ്റ്റണിലെ മലയാളി അസോസിയേഷൻ (MAGH), ഹ്യൂസ്റ്റൺ യുണൈറ്റഡ് മലയാളി സോക്കർ ക്ലബ് തുടങ്ങിയ മലയാളി കുട്ടായിമയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഐ.ടി. മേഖലയിൽ ജോലി ചെയുന്ന രമ്യ വാസൻ ആണ് ഭാര്യ. ധ്യോൻ, റിഥ്യ എന്നിവർ മക്കളാണ്.

അനിൽ ആറന്മുള 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular