Sunday, May 19, 2024
HomeEuropeതിരിച്ചടിച്ച് യുക്രൈന്‍ : റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു

തിരിച്ചടിച്ച് യുക്രൈന്‍ : റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു

റഷ്യയുടെ ആക്രമണത്തില്‍ ആദ്യം പകച്ചെങ്കിലും യുക്രൈന്‍ തിരിച്ചടിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. തകര്‍ത്തതില്‍ ഒരു റഷ്യന്‍ ഹെലികോപ്ടറും ഉള്‍പ്പെടുന്നു.

ഇവയിലുണ്ടായിരുന്ന സൈനീകരെ യുക്രൈന്‍ തടവിലാക്കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈ നിമിഷം വരെ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകല്‍ ഇതിലും കൂടാനാണ് സാധ്യത. യുക്രനില്‍ പട്ടാള ഭരണം പ്രഖ്യാപിച്ചിട്ടുണ്ട്.

കാര്‍കീവില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട് ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ 10 സ്ഥലങ്ങളില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular