Sunday, May 19, 2024
HomeEuropeസൈന്യത്തെ തിരിച്ചുവിളിക്കണം; റഷ്യയോട് അഭ്യര്‍ത്ഥിച്ച് യു എന്‍

സൈന്യത്തെ തിരിച്ചുവിളിക്കണം; റഷ്യയോട് അഭ്യര്‍ത്ഥിച്ച് യു എന്‍

യുക്രൈനെതിരെ റഷ്യ യുദ്ധത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ലോകം ആശങ്കയുടെ മുള്‍ മുനയിലാണ്. മാനുഷികത പരിഗണിച്ച് യുക്രൈനില്‍ നിന്ന സൈന്യത്തെ തിരിച്ചുവിളിക്കണമെന്ന് റഷ്യയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് യുഎന്‍. എന്നാല്‍ യുഎന്നിന്റെ അഭ്യര്‍ത്ഥന റഷ്യ പരിഗണിച്ചിട്ടില്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

റഷ്യയെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും ഇടപെട്ടാല്‍ ഇതുവരെ കാണാത്ത തരത്തില്‍ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിന്‍ ലോകരാജ്യങ്ങളെ വെല്ലുവിളിച്ചു. റഷ്യ എന്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡോണ്‍ബാസിലേക്ക് കടക്കാനാണ് പുട്ടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയത്. പുട്ടിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെയും ലോകരാഷ്ട്രങ്ങളുടെയും സഹായം യുക്രൈന്‍ തേടി.

സൈനീകാഭ്യാസങ്ങള്‍ക്ക് ശേഷം സൈനീകര്‍ അവരുടെ കേന്ദ്രങ്ങളിലേക്ക് മാറുമെന്നായിരുന്നു റഷ്യ ഇതുവരെ അറിയിച്ചിരുന്നത്. അതിനിടെ നിരവധി തവണ ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, യുഎസ് പ്രതിനിധികളുമായി റഷ്യന്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറ്റമില്ലെന്ന നിലപാടിലായിരുന്നു റഷ്യ.

റഷ്യ ഫെബ്രുവരിയില്‍ ഉക്രൈന്‍ അക്രമിക്കുമെന്ന് യുഎസ് മുന്നറിയിപ്പുകളുണ്ടായിരുന്നു. എന്നാല്‍, അപ്പോഴൊക്കെ യുഎസ് ഭീതിപരത്തുകയാണെന്നായിരുന്നു റഷ്യയുടെ മറുപടി. ചര്‍ച്ചകളിലെല്ലാം നാറ്റോ സഖ്യത്തില്‍ നിന്ന് യുക്രൈന്‍ പിന്മാറണമെന്ന ആവശ്യമാണ് പ്രധാനമായും റഷ്യ മുന്നോട്ട് വച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular