Saturday, May 18, 2024
HomeEuropeആക്രമണം അവസാനിപ്പിക്കും വരെ രാജ്യത്തെ സംരക്ഷിക്കും; യുക്രൈന്‍

ആക്രമണം അവസാനിപ്പിക്കും വരെ രാജ്യത്തെ സംരക്ഷിക്കും; യുക്രൈന്‍

യുക്രൈനെ സഹായിക്കണമെന്ന് അപേക്ഷിച്ച്‌ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. രാജ്യത്തെ ഒറ്റയ്ക്കാണ് പ്രതിരോധിക്കുന്നത്.

റഷ്യയ്ക്ക് മേലുള്ള ഉപരോധം സഹായകരമല്ല. ക്രൂരമായ ആക്രമണം തടയാന്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ ഇടപെടണം. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും യുദ്ധം നിര്‍ത്തും വരെ രാജ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഞങ്ങള്‍ ഒറ്റയ്ക്ക് പ്രതിരോധിക്കുകയാണ്. ലോകത്തിലെ വന്‍ ശക്തികള്‍ ദൂരെ നിന്ന് എല്ലാം വീക്ഷിക്കുന്നു. ഇന്നലത്തെ ഉപരോധം റഷ്യയ്ക്ക് ബോധ്യപ്പെട്ടോ? ഇല്ലെന്നാണ് ഞങ്ങള്‍ ആകാശത്തും ഭൂമിയിലും നിന്ന് കേള്‍ക്കുകയും കാണുകയും ചെയ്യുന്നുത്” രാജ്യത്തെ അഭിസംബോധന ചെയ്ത് സെലെന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ തലസ്ഥനമായ കീവില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ മിസൈല്‍ ആക്രമണങ്ങള്‍ സെലെന്‍സ്കി സ്ഥിരീകരിച്ചു.

“പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് സെലെന്‍സ്‌കി പറഞ്ഞു. സൈനിക സൈറ്റുകളും സിവിലിയന്‍ സൈറ്റുകളും ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവിലിയന്മാര്‍ക്ക് നേരെയുള്ള ആക്രമണമല്ല തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് റഷ്യ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്കാണ് അവര്‍ ഇന്ന് വ്യോമാക്രമണം നടത്തിയത്.” – സെലെന്‍സ്കി പറഞ്ഞു.

“ശത്രുത എങ്ങനെ അവസാനിപ്പിക്കാമെന്നും ഈ അധിനിവേശം എങ്ങനെ അവസാനിപ്പിക്കാമെന്നും റഷ്യക്ക് താമസിയാതെ ഞങ്ങളോട് സംസാരിക്കേണ്ടി വരും. ചര്‍ച്ച എത്രയും വേഗം ആരംഭിക്കുന്നുവോ അത്രയും ചെറുതായിരിക്കും റഷ്യയുടെ നഷ്ടം. ആക്രമണം അവസാനിക്കുന്നതുവരെ ഞങ്ങള്‍ നമ്മുടെ രാജ്യത്തെ സംരക്ഷിക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലസ്ഥാനത്ത് ആക്രമണം ശക്തമാകുമെന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. തലസ്ഥാനം വിട്ടുപോകാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഇപ്പോള്‍ റഷ്യയുടെ ഒന്നാം നമ്ബര്‍ ലക്ഷ്യം താനാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular