Sunday, May 5, 2024
HomeKeralaതിരുവനന്തപുത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

തിരുവനന്തപുത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറില്‍ ജോലി ചെയ്തിരുന്ന അയ്യപ്പനാണ് കൊല്ലപ്പെട്ടത്. രാവിലെ 8:30 നാണ് സംഭവം. തമിഴ്നാട് സ്വദേശിയാണ് അയ്യപ്പന്‍. ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടുകയായിരുന്നു.

സംഭവത്തില്‍ നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തില്‍ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular