Saturday, May 18, 2024
HomeKeralaഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനവും അഗ്നിബാധയും; അതിഥിതൊഴിലാളിക്ക്‌ പരിക്കേറ്റു

ഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനവും അഗ്നിബാധയും; അതിഥിതൊഴിലാളിക്ക്‌ പരിക്കേറ്റു

നെടുങ്കണ്ടം> തൂക്കുപാലം കോമ്ബയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനവും അഗ്നിബാധയുമുണ്ടായി. ഏലയ്ക്ക ഉണക്കുന്ന ഡ്രയറിന്റെ വാതിലും ജനലും ഷട്ടറും ചിതറിത്തെറിച്ചു.

അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. കോമ്ബയാര്‍ ബ്ലോക്ക് നമ്ബര്‍ 738ല്‍ മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഏലം ഡ്രയറിലാണ് തിങ്കള്‍ പുലര്‍ച്ചെ 3.25ന് വലിയ ശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്.

ഡ്രയര്‍ സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ മണ്ണെണ്ണയും ടിന്നറും അകത്തേക്ക് നിക്ഷേപിച്ചതാണ് തീപിടിച്ചതിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. അപകടത്തില്‍ ഏലം ഡ്രയര്‍ ജീവനക്കാരന്‍ മധ്യപ്രദേശ് സ്വദേശി രോഹിതി(19)ന് പരിക്കേറ്റു. 150 കിലോ ഉണക്ക ഏലക്ക നശിച്ചു. നാലു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനവും തീപിടിത്തവും ഉണ്ടായതോടെ സമീപത്ത് താമസിക്കുന്നവര്‍ ഓടിയെത്തി തീയണച്ചു. കെഎസ്‌ഇബിയില്‍നിന്ന് വിരമിച്ചശേഷം ഒന്നര വര്‍ഷം മുമ്ബാണ് ബഷീര്‍ ഡ്രയര്‍ ആരംഭിച്ചത്. ബഷീറിന്റെ പരാതിയില്‍ നെടുങ്കണ്ടം സിഐ ബി എസ് ബിനു, എസ്‌ഐ അജയകുമാര്‍ എന്നിവരടങ്ങിയ സംഘം പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ബോംബ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലം പരിശോധിച്ചു. സ്ഫോടനത്തിലെ അസ്വാഭാവിക സാഹചര്യം പരിശോധിക്കാന്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊട്ടിത്തെറിയുണ്ടാക്കിയത് മണ്ണെണ്ണയും ടിന്നറും

ഏലയ്ക്ക സ്റ്റോറിലെ സ്ഫോടനത്തിന്റെ കാരണം ഡ്രയര്‍ സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ മണ്ണെണ്ണയും ടിന്നറും അകത്തേക്ക് ഒഴിച്ചതാണെന്ന് പൊലീസ് കരുതുന്നു. ടിന്നറും മണ്ണെണ്ണയും ഡ്രയറില്‍ ഇട്ടയാളെക്കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചതായറിയുന്നു. മുറിയില്‍ തങ്ങിനിന്ന വാതകത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular