Saturday, May 18, 2024
HomeUSAശ്രീനാരായണ മിഷൻ സെന്റർ ആയുർവേദ വെബ്ബിനാർ സംഘടിപ്പിച്ചു

ശ്രീനാരായണ മിഷൻ സെന്റർ ആയുർവേദ വെബ്ബിനാർ സംഘടിപ്പിച്ചു

വാഷിംഗ്‌ടൺ ഡി സി: ശ്രീനാരായണ മിഷൻ സെന്റർ (SNMC) വാഷിംഗ്‌ടൺ ഡി സി, “ഹൗ ടു ലീഡ് എ ബാലൻസ്ഡ് ലിവിങ് ഇൻ വിന്റർ” (How to lead a balanced living in winter), എന്ന വിഷയത്തിൽ ഫെബ്രുവരി 19 ന് ഒരു വെബ്ബിനാർ സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ പി. എം. എസ്‌. രവീന്ദ്രനാഥ് വളരെ വിശദമായ അവതരണം ഈ വിഷയത്തിൽ നടത്തുകയുണ്ടായി.
ആയുർവേദത്തിലൂടെ രോഗപ്രതിരോധശേഷി എങ്ങനെ നേടിയെടുക്കാം എന്നതിൽ ഊന്നിയായിരുന്നു ഡോക്ടർ രവീന്ദ്രനാഥിന്റെ അവതരണം. അതോടൊപ്പം തന്നെ ആരോഗ്യകരമായ ജീവിതശൈലി ദൈനംദിനജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. അവതരണത്തിന് ശേഷം വെബ്ബിനാറിൽ പങ്കെടുത്തവർക്ക് ഡോക്ടറുമായി സംവേദിക്കുവാൻ കിട്ടിയ അവസരം വളരെ പ്രയോജനപ്രദമായി എന്ന് നാനാതുറകളിൽ നിന്നും പരിപാടിയിൽ പങ്കെടുത്തവർ  അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ മലയാളി സംഘടനകളായ KAGW, KCS, FOKANA, NSGW എന്നിവയുടെ നേതാക്കളുടെയും, SANA യിലെ അംഗങ്ങളുടെയും, വിദേശികളുടെയും പങ്കാളിത്തം വളരെ ഹൃദ്യമായ അനുഭവമായിരുന്നു. കഴിഞ്ഞുപോയ വർഷങ്ങളിലെ പോലെ SNMC യുടെ മിഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജനങ്ങൾക്ക് പ്രയോജനപ്രദമായ നിരവധി പരിപാടികൾ സംഘടിപ്പിക്കുവാൻ ആണ് SNMC എക്സിക്യൂട്ടീവ് കമ്മിറ്റി ഈ വർഷം ആസൂത്രണം ചെയ്യുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular