Saturday, May 18, 2024
HomeUSAയുക്രെയിനിൽ സഹായവുമായി വൈസ്മെൻസ് ക്ലബ് ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ

യുക്രെയിനിൽ സഹായവുമായി വൈസ്മെൻസ് ക്ലബ് ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ

യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ദുരിതം അനുഭവിയ്ക്കുന്ന ജനതയ്ക്ക് സഹായ ഹസ്തവുമായി വൈസ്മെൻസ് ക്ലബ് ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ. യുദ്ധമുഖത്തു നിന്നും പ്രാണ രക്ഷാർത്ഥം പലായനം ചെയ്യുന്ന മലയാളി വിദ്യാർത്ഥികൾക്ക് സഹായമെത്തിയ്ക്കാനും അതോടൊപ്പം യുണൈറ്റഡ് യുക്രേനിയൻ അമേരിയ്ക്കൻ റിലീഫ് കമ്മിറ്റിയുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഉള്ള ഫണ്ട് ശേഖരിയ്ക്കുവാനും ഇന്ന് ചേർന്ന അടിയന്തിര കമ്മിറ്റി തീരുമാനിച്ചു. നല്ലവരായ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിയ്ക്കുന്നു. നിങ്ങളാൽ കഴിയുന്ന തുക ഇന്ന് തന്നെ വൈസ്മെൻസ് ക്ലബ്ബ് ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയായുടെ വെൻമോ അക്കൗണ്ടിലേയ്ക്ക് നൽകുക.
കൂടുതൽ വിവരങ്ങൾക്ക്: ബിനു സി. തോമസ്, പ്രസിഡൻറ്- 215-252-6643, ലിജോ ജോർജ്, സെക്രട്ടറി- 215-776-7940, ബിനു മത്തായി, ട്രഷറാർ-215-987-9280.
ബിനു സി തോമസ് 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular