Saturday, May 18, 2024
HomeUSAമന്‍ഹാട്ടനില്‍ 2 മണിക്കൂറിനുള്ളില്‍ ഏഴു ഏഷ്യന്‍ വനിതകള്‍ ആക്രമിക്കപ്പെട്ടു; പ്രതി അറസ്റ്റില്‍

മന്‍ഹാട്ടനില്‍ 2 മണിക്കൂറിനുള്ളില്‍ ഏഴു ഏഷ്യന്‍ വനിതകള്‍ ആക്രമിക്കപ്പെട്ടു; പ്രതി അറസ്റ്റില്‍

മന്‍ഹാട്ടന്‍ (ന്യുയോര്‍ക്ക്) : കഴിഞ്ഞ വാരാന്ത്യം ഒരു ദിവസം രണ്ടു മണിക്കൂറിനുള്ളില്‍ 7 ഏഷ്യന്‍ അമേരിക്കന്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന മന്‍ഹാട്ടനിലെ താമസക്കാരന്‍ 28 വയസ്സുള്ള സ്റ്റീവന്‍ സജോനിക്കിനെ പോലീസ് അറസ്‌റ് ചെയ്തു .

മാര്‍ച്ച് 2 ബുധനാഴ്ച വൈകീട്ട് മിഡ് ടൗണിലുള്ള പബ്ലിക് ലൈബ്രറിക്ക് പുറത്ത് വച്ചാണ് സ്റ്റീവനെ പോലീസ് പിടികൂടിയത് ഏഴു അഗ്രവേറ്റഡ് ഹരാസ്മെന്റിന് കേസ്സെടുത്തു .

അക്രമിക്കപ്പെടുകയോ , വംശീയ അധിക്ഷേപത്തിന് വിധേയരാകുകയോ ചെയ്ത ഏഴു സ്ത്രീകളുമായി സ്റ്റീവന്
പ്രത്യേക ബന്ധമൊന്നും ഇല്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം . ഏഷ്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ ഭയവിഹ്വലരാണ് .

മാഡിസണ്‍ അവന്യുവില്‍ ഞായറാഴ്ച വൈകീട്ട് ആറു  മണിക്കാണ് ആദ്യ ആക്രമണം . 57 വയസ്സുള്ള സ്ത്രീയെ യാതൊരു പ്രകോപനവും ഇല്ലാതെ മുഖത്തടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു . പത്ത് മിനിറ്റിന് ശേഷം ഒരു ബ്ലോക്ക് അകലെ 25 കാരി ആക്രമിക്കപ്പെട്ടു . തുടര്‍ന്ന് 4 പേര്‍ കൂടെ അടുത്തടുത്ത സ്ഥാനങ്ങളില്‍ വച്ച് ആക്രമിക്കപ്പെട്ടു . അവസാനമായി രാത്രി 8.40 ന് ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റി 8 സ്ട്രീറ്റ് ബ്രോഡ് വേയില്‍ വച്ച് 20 വയസ്സുളള വനിതയായിരുന്നു ആക്രമിക്കപ്പെട്ടത് . ഇതില്‍ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി . സമീപത്ത് സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ഇയാളുടെ ചിത്രം പതിഞ്ഞത് . പാന്‍ഡമിക്കിന്റെ സാഹചര്യത്തില്‍ 2021 ല്‍ മാത്രം ഏഷ്യന്‍ വംശജര്‍ക്കെതിരെ ന്യുയോര്‍ക്കില്‍ 131 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു . 2020 ല്‍ 28 ഉം 2019 ല്‍ 3 ഉം ഉണ്ടായിരുന്ന സ്ഥാനത്താണ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു 131 ല്‍ എത്തിയിരിക്കുന്നത് .

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular