Saturday, May 18, 2024
HomeUSAഅമേരിക്കന്‍ വിമാനങ്ങള്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വിലക്കി റഷ്യയുടെ തിരിച്ചടി

അമേരിക്കന്‍ വിമാനങ്ങള്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വിലക്കി റഷ്യയുടെ തിരിച്ചടി

വാഷിംഗ്ടണ്‍ : റഷ്യന്‍ വിമാനങ്ങള്‍ അമേരിക്കയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വിലക്കി ബൈഡന്‍ ഉത്തരവ് വിട്ടതിന് തിരിച്ചടിയായി അമേരിക്കയിലെ പ്രധാന വിമാന സര്‍വ്വീസുകള്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വിലക്കി കൊണ്ട് റഷ്യന്‍ അധികൃതര്‍ ഉത്തരവിട്ടു .

അമേരിക്കക്ക് പുറമെ കാനഡ , യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളും റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് . ഫ്രാന്‍സ് , ബ്രിട്ടന്‍ , ഓസ്ട്രിയ , ജര്‍മനി ,പോളണ്ട് , ബള്‍ഗേറിയ , എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത് .

ഇതിന് തിരിച്ചടിയെന്നോണം 12 രാഷ്ട്രങ്ങളുടെ (അമേരിക്ക ഉള്‍പ്പെടെ) വിമാനങ്ങള്‍ റഷ്യക്ക് മീതെ പറക്കുന്നതിന് പുട്ടിന്‍ ഭരണകൂടം തടഞ്ഞിട്ടുണ്ട് .

കാര്‍ഗോ എയര്‍ലൈന്‍സ് ഫെഡെക്‌സ് , യു.പി.എസ് റഷ്യക്ക് മീതെ പറക്കുകയില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു . റഷ്യയിലെക്ക് ഒരു പാക്കേജൂം ഡെലിവറി നടത്തുകയില്ലെന്ന് ഫെഡെക്‌സ് പ്രഖ്യാപിച്ചപ്പോള്‍  റഷ്യയില്‍ നിന്നോ റഷ്യയിലേക്കോ യാതൊന്നും യു.പി.എസ് സ്വീകരിക്കുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്  വിമാന സര്‍വീസുകളും കാര്‍ഗോ ഫ്ളൈറ്റുകളും നിരോധിച്ചതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി . അമേരിക്ക റഷ്യക്കെതിരെ കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിയത് റഷ്യയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന തലത്തിലേക്ക് എത്തുമെന്നത് ആശങ്കയുളവാക്കിയിട്ടുണ്ട് .

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular