Saturday, May 18, 2024
HomeEuropeചാംപ്യന്‍സ് ലീഗില്‍ തീ ആയി ബെന്‍സിമ; ചാമ്ബലായി പിഎസ്ജി പുറത്തേക്ക്

ചാംപ്യന്‍സ് ലീഗില്‍ തീ ആയി ബെന്‍സിമ; ചാമ്ബലായി പിഎസ്ജി പുറത്തേക്ക്

സാന്റിയാഗോ:മെസ്സി, നെയ്മര്‍, എംബാപ്പെ എന്നിവരടങ്ങുന്ന ഗ്ലാമര്‍ ടീമിനെ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്താക്കി റയല്‍ മാഡ്രിഡ്.ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ കരീം ബെന്‍സിമ റയലിനായി ആളികത്തിയപ്പോള്‍ ചാരമായത് പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നങ്ങളാണ്.

പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ 3-1ന്റെ ജയമാണ് റയല്‍ നേടിയത്. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെ റയല്‍ ക്വാര്‍ട്ടറിലേക്ക് കയറി. പിഎസ്ജിയുടെ ഈ സീസണിലെ ചാംപ്യന്‍സ് ലീഗ് പ്രയാണം ഇവിടെ അവസാനിച്ചു.പിഎസ്ജിയുടെ ആശ്വാസ ഗോള്‍ കിലിയന്‍ എംബാപ്പെയുടെ വകയായിരുന്നു. നെയ്മറുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.

ആദ്യപാദത്തിലെ വിജയത്തിന്റെ ആത്മ വിശ്വാസത്തിലിറങ്ങിയ പിഎസ്ജിയെ ബെന്‍സിമ,മൊഡ്രിച്ച്‌,വിനീഷ്യസ് ജൂനിയര്‍ എന്നിവരടങ്ങിയ റയല്‍ താരനിര തകര്‍ക്കുകയായിരുന്നു. ഹാട്രിക്കുമായാണ് ഫ്രഞ്ച് താരമായ ബെന്‍സിമ റയലിനായി തിളങ്ങിയത്.ആദ്യ പകുതിയില്‍ 39ാം മിനിറ്റിലാണ് എംബാപ്പെ പിഎസ്ജിയ്ക്കായി ലീഡെടുത്തത്. ഈ ലീഡ് 61ാം മിനിറ്റ് വരെ നിലനിര്‍ത്താന്‍ പിഎസ്ജിയ്ക്കായി. എന്നാല്‍ 61ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറില്‍ അസിസ്റ്റില്‍ നിന്ന് ബെന്‍സിമ റയലിന്റെ ആദ്യ ഗോള്‍ നേടി. ഇവിടം മുതലാണ് ഫ്രഞ്ച് ഭീമന്‍മാരുടെ തകര്‍ച്ച തുടങ്ങിയത്.

തുടര്‍ന്ന് ലൂക്കാ മൊഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്ന് 76ാം മിനിറ്റില്‍ ബെന്‍സിമ വീണ്ടും സ്‌കോര്‍ ചെയ്തു. മല്‍സരം സമനിലയില്‍.രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ബെന്‍സിമ വീണ്ടും സ്‌കോര്‍ ചെയ്തു. തന്റെ ഹാട്രിക്ക് ഗോള്‍. ഈ ആഘാതത്തില്‍ നിന്ന് തിരിച്ചടിക്കാന്‍ പിഎസ്ജി കൂട്ടത്തിനായില്ല. പതിവ് പോലെ ലയണല്‍ മെസ്സിക്കും സ്‌കോര്‍ ചെയ്യാന്‍ ആയില്ല.ഒടുവില്‍ ചരിത്രത്തില്‍ നേടാന്‍ കഴിയാത്ത ചാംപ്യന്‍സ് ലീഗ് കിരീടത്തിനായുള്ള ഈ സീസണിലെ മോഹങ്ങളും അവസാനിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular