Monday, May 20, 2024
HomeEditorialനഴ്‌സുമാർക്ക് അമേരിക്ക-കാനഡ കുടിയേറ്റത്തിനു തുണയായി ആർ എൻ ഫോഴ്‌സ്‌

നഴ്‌സുമാർക്ക് അമേരിക്ക-കാനഡ കുടിയേറ്റത്തിനു തുണയായി ആർ എൻ ഫോഴ്‌സ്‌

അമേരിക്കയില്‍ ആശുപത്രികളിലെല്ലാം നഴ്‌സിംഗ് ക്ഷാമം രൂക്ഷമാണെങ്കിലും വിദേശത്തുനിന്നും നഴ്‌സുമാര്‍ക്ക് വരാന്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ നഴ്‌സിംഗ്- ഹെല്‍ത്ത് കെയര്‍ രംഗത്ത് കുടിയേറ്റക്കാരായോ ജോബ് വിസയിലോ എത്തുന്നവരുടെ എണ്ണം ഇപ്പോൾ നന്നേ കുറവാനിന്ന് ആർ.എൻ. ഫോഴ്സ് (RNforce.net)  ഉടമ വിജയകുമാർ ചൂണ്ടിക്കാട്ടുന്നു.

നഴ്‌സിംഗ്- ഹെല്‍ത്ത് കെയര്‍ രംഗത്തുള്ളവര്‍ക്ക് എംപ്ലോയ്‌മെന്റ് വിഭാഗത്തില്‍ (ഇ.ബി.-3)  ഗ്രീൻകാർഡിനു അപേക്ഷിക്കാനുള്ള അനുമതി അടുത്തയിടക്ക് പുനരാരംഭിച്ചിട്ടുണ്ട്.

അതിനുള്ള ആദ്യ കടമ്പ എന്‍ക്ലെക്‌സ് (NCLEX) എന്ന പരീക്ഷ പാസാകുകയാണ്. ബി.എസ്.സി നഴ്‌സിംഗോ നഴ്‌സിംഗ്  ഡിപ്ലോമയോ ഉള്ളവര്‍ക്ക് ഇതിന് അപേക്ഷിക്കാം. ബാംഗ്ലൂരിലും ചെന്നൈയിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.a

എന്‍ക്ലെക്‌സ് പാസായി കഴിഞ്ഞാല്‍ ഗ്രീന്‍കാര്‍ഡ് അപേക്ഷ നല്‍കാം. കംപ്യൂട്ടര്‍ രംഗത്തും മറ്റുമുള്ളവരെപ്പോലെ വർഷങ്ങൾ തന്നെ  എടുക്കുന്ന ലേബര്‍ സര്‍ട്ടിഫിക്കേഷനൊന്നും ആവശ്യമില്ല. നേരിട്ട് ഗ്രീന്‍ കാര്‍ഡ് (ഐ- 140) അപേക്ഷിക്കുകയാണ്. ഇത് അംഗീകരിച്ചുകഴിഞ്ഞാല്‍ വിസ നമ്പര്‍ ലഭ്യമാകുന്ന മുറക്ക് കുടുംബ സമേതം വരാനാകും. ഇതല്ലാതെ അമേരിക്കയിൽ ബന്ധുക്കളില്ലാത്ത നഴ്‌സുമാർക്ക്  എത്തിപ്പെടാൻ മാർഗങ്ങൾ ഇല്ലെന്നു തന്നെ  പറയാം-വിജയകുമാർ ചൂണ്ടിക്കാട്ടുന്നു

ഒരേ ഒരു പ്രശനം ഇപ്പോള്‍ ഇ-ബി-3  കാറ്റഗറിക്ക്  കുറച്ചു  ബാക്ക് ലോഗുണ്ട്.   അതുപക്ഷെ മാറാം. നിയമങ്ങളിലും  മാറ്റംവരാം. 1- 140 അംഗീകരിച്ചുകഴിഞ്ഞാല്‍ അല്‍പം  കഴിഞ്ഞായാലും  ഗ്രീന്‍കാര്‍ഡുകളില്‍ കുടുംബ സമേതം വരാനാവുമെന്നതാണ് പ്രധാനം. ഇത് മക്കളുടെ വിദ്യാഭ്യാസത്തിനും ജോലിക്കുമൊക്കെ ഏറെ ഗുണം ചെയ്യും.

ഇത്തരം കാര്യങ്ങളില്‍ അപേക്ഷകര്‍ക്ക് ആദ്യാവസാനം തുണ  നല്‍കുന്ന സ്ഥാപനമാണ് അറ്റ്‌ലാന്റ ഏജന്‍സി എന്നറിയപ്പെടുന്ന ആര്‍.എന്‍ ഫോഴ്‌സ്.  അറ്റ്‌ലാന്റയ്ക്കടുത്ത അഗസ്റ്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്താൽ  ഗ്രീന്‍കാര്‍ഡ് കിട്ടുംവരെയുള്ള കാര്യങ്ങള്‍ അവര്‍ ഏറ്റെടുക്കും. പേപ്പര്‍ വര്‍ക്ക് മുതലുള്ള കാര്യങ്ങള്‍. ജോലി ഒഴിവും പറ്റിയ എംപ്ലോയറെ കണ്ടെത്തുകയും ചെയ്താലാണ് ഏജൻസി ഇക്കാര്യം ഏറ്റെടുക്കുക. ഇക്കാര്യത്തിലും ഏജൻസി തുണയായുണ്ടാകും.

പത്ത് വര്‍ഷം മുമ്പാരംഭിച്ച തങ്ങളുടെ ഏജന്‍സി വഴി ഇതിനകം ഒട്ടേറെ പേര്‍ അമേരിക്കയും കാനഡയിലും ഓസ്‌ട്രേലിയയിലും  ലൈസൻസ് എടുത്തതായി   കായംകുളം സ്വദേശി വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ലൈസന്‍സിംഗ്, ഡോക്യുമെന്റേഷന്‍, ലൈസന്‍സ് ട്രാന്‍സ്ഫര്‍, കനേഡിയന്‍ ഇമിഗ്രേഷന്‍ പ്രോസസിംഗ്, ഗ്രീന്‍കാര്‍ഡ് പ്രോസസിംഗ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഏജന്‍സി ചെയ്യുന്നു.

കോട്ടയത്ത് കളത്തിപ്പടിയിലും ബഹ്‌റിനിലും ഏജന്‍സിക്ക് ഓഫീസുണ്ട്. കേരളത്തിനു പുറത്തുള്ള നഴ്‌സിംഗ് സ്‌കൂളുകളില്‍ പഠിച്ചവര്‍ക്ക് വേണ്ടി അവിടെ പോയി സര്‍ട്ടിഫിക്കറ്റകളും മറ്റും വാങ്ങുന്നതുവരെയുള്ള സര്‍വീസുകള്‍ ഏജന്‍സി ഏറ്റെടുക്കുന്നു.

മെഡിക്കല്‍ കോളജ് ഓഫ് ജോര്‍ജിയയില്‍ നഴ്‌സ് ഇൻ ചാർജ് ആയി  പ്രവര്‍ത്തിക്കുകയും, നഴ്‌സിംഗില്‍ ഉന്നതബിരുദങ്ങളെടുക്കുകയും ചെയ്തതിനുശേഷമാണ് വിജയകുമാര്‍ ഈ രംഗത്തേക്ക്  ഒരു പതിറ്റാണ്ട് മുൻപ് തിരിഞ്ഞത്. ഭാര്യ മീര വി.എ ഹോസ്പിറ്റലില്‍ നഴ്‌സ്. രണ്ട് കുട്ടികളുണ്ട്.

ഐ- 140-ന് അപേക്ഷിച്ചാല്‍ ഒരുവര്‍ഷംകൊണ്ട് അത് പാസാക്കിയെടുക്കാന്‍ കഴിയുമെന്ന് വിജയകുമാർ പറഞ്ഞു. ഇപ്പോൾ  ഒരുപാട് പേര്‍ എന്‍ക്ലെക്‌സ് പാസാകുന്നു. മുമ്പ് ആറ് മണിക്കൂര്‍ പരീക്ഷയും 265 ചോദ്യങ്ങളുമായിരുന്നു. അത് 5 മണിക്കൂര്‍ പരീക്ഷിയും 140 ചോദ്യങ്ങളുമായി കുറച്ചിരിക്കുന്നു. അതിനാൽ പാസാകുക അത്ര വിഷമകരമല്ല.

ഇംഗ്ലീഷ് പരിജ്ഞാനാം തെളിയിക്കുന്ന ഐ.ഇ.എല്‍.ടി.എസ് പരീക്ഷ വിസ ഇന്റര്‍വ്യൂവിന് പോകുംമുമ്പ് പാസായാല്‍ മതി. അതിനു ധൃതിയൊന്നും വേണ്ട.

ഈ സേവനങ്ങള്‍ കേരളത്തിലുള്ളവര്‍ക്ക് മാത്രമല്ല, അമേരിക്കയിലും കാനഡയിലുമുള്ളവര്‍ക്കും ഉപയോഗപ്പെടുത്താം. എച്ച്-1 ബി  വിസയിലും മറ്റും എത്തിയവരുടെ നഴ്സുമാരായ  ഭാര്യമാർക്കും മറ്റും ഇത് ഏറെ ഉപകാരപ്രദമാണ്. സാങ്കേതിക-ഡോക്കുമെന്റേഷൻ കാര്യമെല്ലാം കമ്പനി ചെയ്യുമെന്നതാണ് പ്രദാനം.

എന്നാല്‍ ശ്രദ്ദിക്കേണ്ടത് ഏജന്‍സി എന്‍ക്ലെക്‌സ് ക്ലാസുകളൊന്നും നടത്തുന്നില്ല എന്നതാണ്. മികച്ച രീതിയില്‍ ക്ലാസ് നടത്തുന്ന ഏതാനും സ്ഥാപനങ്ങളുടെ ലിസ്റ്റ് അപേക്ഷകന് നല്‍കുന്നു. അവിടെ ചേര്‍ന്ന് പഠിക്കാം. ഓണ്‍ലൈനായും പഠിക്കാം. കേരളത്തിലും എന്‍ക്ലെക്‌സ് പരീക്ഷയ്ക്ക് പഠിപ്പിക്കുന്ന വിവിധ സ്ഥാപനങ്ങളുണ്ട്.

മുന്‍കാലങ്ങളില്‍ ഗ്രീന്‍കാര്‍ഡ് അപേക്ഷ അംഗീകരിക്കുകയും എന്നിട്ടും വരാതിരിക്കുകയും ചെയ്യുന്നവരുടെ വിസ നമ്പര്‍ പിന്നീടുള്ളവര്‍ക്ക് നല്‍കുന്ന വിസ ‘റീ-കാപ്ച്ചർ’ പരിപാടി വഴിയും പലരും ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നു. അതിനുള്ള സഹായവും ഏജൻസി ചെയ്യുന്നു

ബന്ധപ്പെടുക

UNITED STATES (Head Office)
RN Force
LLC 2331, Washington Rd, Augusta (Near Atlanta),
Georgia – 30904,
United States.
Ph: 001-706-399-9001; whatsapp

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular