Saturday, May 18, 2024
HomeIndiaഹിജാബ് നിരോധനം; കര്‍ണാടകയില്‍ ഇന്ന് മുസ്ലീം സംഘടനകളുടെ ബന്ദ്‌

ഹിജാബ് നിരോധനം; കര്‍ണാടകയില്‍ ഇന്ന് മുസ്ലീം സംഘടനകളുടെ ബന്ദ്‌

ബെം​ഗളൂരു: കര്‍ണാടകയില്‍ ഇന്ന് ബന്ദ്. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്.

ശരീഅത്ത് അമീര്‍ മൗലാന സഗീര്‍ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കര്‍ണാടകയിലെ പ്രധാന പത്ത് മുസ്‌ലിം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീര്‍ മൗലാന സഗീര്‍ അഹമ്മദ് പറഞ്ഞു. ബന്ദിന്‍്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ഥികള്‍ ബുധനാഴ്ച ക്ലാസുകള്‍ ബഹിഷ്കരിച്ചിരുന്നു. ചിക്ക്മംഗളൂരു, ഹാസ്സന്‍, റെയ്ച്ചൂര്‍ എന്നീ സ്ഥലങ്ങളിലായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം ഉണ്ടായത്.

ഹോളി അവധിക്ക് ശേഷം അപ്പീലുകള്‍ പരിഗണിക്കും: സുപ്രീംകോടതി

ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ സുപ്രീം കോടതി ഹോളി അവധിക്കു ശേഷം പരിഗണിക്കും. കേസ് അടിയന്തരമായി പരഗിണിക്കണമെന്ന, സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെയുടെ ആവശ്യം കണക്കിലെടുത്താണ് നടപടി.

പരീക്ഷ അടുത്തുവരികയാണെന്നും ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും സഞ്ജയ് ഹെഗ്ഡെ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുന്നില്‍ അഭ്യര്‍ഥിച്ചു. ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് പരീക്ഷ എഴുതേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണക്കിലെടുത്ത കോടതി ഹോളി അവധിക്കു ശേഷം പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.

ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ് കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ചത്. യൂണിഫോം ഉള്ള സ്ഥാപനങ്ങളില്‍ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. യൂണിഫോം ഏര്‍പ്പെടുത്തുന്നത് മൗലികഅവകാശത്തിന്റെ ലംഘനമാണെന്നു കരുതാനാവില്ലെന്നും കോടതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular