Sunday, May 5, 2024
HomeKeralaകലാശപ്പോരില്‍ ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സി അണിയാനാകില്ല

കലാശപ്പോരില്‍ ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സി അണിയാനാകില്ല

ഐ.എസ്.എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സി അണിയാനാവില്ല. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജഴ്സി കിട്ടുക.

ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ അവരെയാണ് ഹോം ടീമായി കണക്കാക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് എവേ ജേഴ്‌സി അണിഞ്ഞുവേണം കളത്തിലിറങ്ങാന്‍.

ലീഗ് മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റെ നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിന് മഞ്ഞ ജേഴ്‌സി ധരിക്കാനുള്ള അവസരം കിട്ടിയത്. ഇതോടെ ഗോവയിലെത്തുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് അല്‍പം സങ്കടപ്പെടേണ്ടി വരും.ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്ബോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജേഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക. ഈ സീസണില്‍ രണ്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. ഒരു തവണ കേരളവും ഒരു തവണ ഹൈദരാബാദും മഞ്ഞ ജേഴ്‌സി അണിഞ്ഞിരുന്നു.

അതേസമയം ഐ.എസ്.എല്‍ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്ന് ഉറപ്പായി. കന്നിക്കിരീടമാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും ലക്ഷ്യമിടുന്നത്. തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഗോവയില്‍ കളമൊരുങ്ങന്നത്. പാളിച്ചകളേതുമില്ലാത്ത രണ്ട് സംഘങ്ങള്‍. കഴിഞ്ഞ സീസണില്‍ പ്ലേഓഫിലെത്താത്തതിന്റെ കോട്ടം തീര്‍ത്ത് കലാശപ്പോരിന് തന്നെ യോഗ്യതനേടിവര്‍. കുപ്പായം മുതല്‍ അങ്ങോട്ട് ധാരാളം സമാനതകളുള്ളവരാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും.

ഇതാദ്യമായാണ് ഹൈദരാബാദ് ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ആദ്യ സെമിയില്‍ ജംഷഡ്പൂരിനെ തോല്‍പിച്ചാണ് കേരളം ഫൈനലിലെത്തിയത്. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഫൈനലാണ്. സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ടീമാണ് ഹൈദരാബാദ് എഫി. മാത്രമല്ല സീസണില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും ഹൈദരാബാദാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular