Sunday, May 19, 2024
HomeUSAറഷ്യൻ ആക്രമണത്തിൽ യുഎസ്. പൗരൻ കൊല്ലപ്പെട്ടു

റഷ്യൻ ആക്രമണത്തിൽ യുഎസ്. പൗരൻ കൊല്ലപ്പെട്ടു

ഉക്രേനിയൻ നഗരമായ ചെർനിഹിവിൽ  ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സേന നിറയൊഴിച്ചതിനെത്തുടർന്ന് ഒരു യുഎസ് പൗരൻ കൊല്ലപ്പെട്ടു.  ഐഡാഹോ സ്വദേശി 68 കാരനായ ജെയിംസ് വിറ്റ്‌നി ഹിൽ ആൺ മരിച്ചത്. ഇക്കാര്യം  സഹോദരി ചെറിൽ ഹിൽ ഗോർഡൻ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിൽ സ്ഥിരീകരിച്ചു .

റഷ്യൻ സൈന്യം [സ്നൈപ്പർമാർ] വെടിവെച്ച് കൊല്ലുമ്പോൾ അദ്ദേഹം മറ്റ് നിരവധി ആളുകളുമായി ഒരു ബ്രെഡ് ലൈനിൽ കാത്തിരിക്കുകയായിരുന്നു. ലോക്കൽ പോലീസാണ് അദ്ദേഹത്തിന്റെ മൃതദേഹം തെരുവിൽ കണ്ടെത്തിയത്-അവർ എഴുതി

ആക്രമണത്തിൽ 10 പേരെ റഷ്യൻ സൈന്യം  വെടിവെച്ചുകൊന്നതായി കീവിലെ യുഎസ് എംബസി വ്യാഴാഴ്ച പറഞ്ഞു, ഇത് റഷ്യ നിഷേധിച്ചു.

ഹിൽ കഴിഞ്ഞ 25 വർഷമായി ഉക്രെയ്നിൽ അധ്യാപികനായി  ജോലി ചെയ്തു വരികയായിരുന്നു.  ഐറിന എന്ന മുൻ വിദ്യാർത്ഥിയുമായി  പ്രണയത്തിലായാണ് ഉക്രൈനിലെത്തിയത്. എന്നാൽ എട്ട്  വർഷം മുമ്പ്  ഐറീനക്ക് മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗം ബാധിച്ചു. അതിനു വിദഗ്ധ ചികിത്സക്കായാണ്   ചെർണിഹിവിലെത്തിയത്.

അമേരിക്കയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചുവെങ്കിലും ഐറീന യാത്ര  ചെയ്യാവുന്ന അവസ്ഥയിലായിരുന്നില്ല.

ആശുപത്രിയിൽ ഭക്ഷണം തീർന്നതിനാലാണ് ഹിൽ പുറത്തു  ഭക്ഷണം  വാങ്ങാൻ പോയത്. ഹില്ലിനു ഐഡാഹോയിൽ വീടുണ്ട്.

സെലൻസ്കിയും  പുട്ടിനും  വരും ദിവസങ്ങളിൽ ചർച്ച നടത്തിയേക്കും

കീവ്, മാർച്ച് 17 :  യുക്രെയ്നിയൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കി റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിനുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തിയേക്കുമെന്ന് യുക്രേനിയൻ പ്രസിഡൻഷ്യൽ അഡ്വൈസർ മൈഖൈലോ പോഡോലിയാക് അറിയിച്ചു.

 യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം രണ്ട് പ്രസിഡന്റുമാരും തമ്മിൽ നേരിട്ട് ചർച്ച നടത്തുന്നതാണെന്ന്  റഷ്യയുമായുള്ള സമാധാന ചർച്ചകളിലെ യുക്രെയ്‌നിയൻ പ്രതിനിധി സംഘത്തിലെ അംഗം കൂടിയായ പോഡോലിയാക് അഭിപ്രായപ്പെട്ടു. സമീപഭാവിയിൽ വെടിനിർത്തൽ സാധ്യമാകുമെന്ന് യുക്രേനിയൻ പക്ഷത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിൽ ഒപ്പിടാൻ കഴിയുന്ന രേഖകൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അറിയുന്നു.

യുക്രെയ്നിലെയും റഷ്യയിലെയും പ്രതിനിധികൾ തമ്മിൽ തിങ്കളാഴ്ച വീഡിയോ ലിങ്ക് വഴി ആരംഭിച്ച നാലാം റൗണ്ട് ചർച്ചകൾ ബുധനാഴ്ച വരെ നീണ്ടു.

നോ-ഫ്ലൈ സോണിനായി സെലെൻസ്‌കി യു.എസ് . കോൺഗ്രസിനോട് നേരിട്ട് അഭ്യർത്ഥിച്ചു

ന്യൂയോർക്ക്, മാർച്ച് 17: യുക്രെയ്‌ന്റെ തലസ്ഥാനത്തിനടുത്ത് റഷ്യൻ സൈന്യം പീരങ്കി പ്രയോഗിച്ചതോടെ, പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യുഎസ് കോൺഗ്രസിനോട് നേരിട്ട് ‘നോ-ഫ്ലൈ സോണിനായി’ അഭ്യർത്ഥിച്ചു. ആളുകളെ രക്ഷിക്കാൻ യുക്രെയ്നിനു മുകളിലൂടെ പറക്കാത്ത മേഖല സൃഷ്ടിക്കാനാണ് സെലെൻസ്കി അഭ്യർത്ഥിച്ചത്.

എസ് 300 പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രസിഡന്റ് ജോ ബൈഡൻ ഇത് മുൻപ് നിരസിച്ചിരുന്നു.

ബ്രിട്ടീഷ്, കനേഡിയൻ പാർലമെന്റുകളുമായും അദ്ദേഹം നേരത്തെ സംസാരിച്ചിരുന്നു.
അമേരിക്ക പോലെ മഹത്തായ രാഷ്ട്രത്തിന്റെ നേതാവായാൽ മാത്രം പോരെന്നും ലോകത്തിന്റെ നേതാവായും സമാധാനത്തിന്റെ നേതാവായും ബൈഡനെ കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സെലെൻസ്കി പ്രസംഗത്തിനിടയിൽ ഇംഗ്ലീഷിൽ പറഞ്ഞു.

നോ-ഫ്‌ളൈ സോൺ ആക്കിയാൽ റഷ്യ അമേരിക്കയെ ആക്രമിച്ചേക്കുമെന്ന് ഭയപ്പെടുന്നതുകൊണ്ടാണ് ബൈഡൻ ആ ആവശ്യം നിരസിച്ചത്.

എന്നാൽ, യുക്രെയ്‌നിനെതിരെ രാസായുധ ആക്രമണം ഉണ്ടാകുമോ എന്നത് പരിഗണിക്കേണ്ടതുണ്ടെന്ന് ഹൗസിലെ റിപ്പബ്ലിക്കൻ നേതാവ് മൈക്കിൾ മക്കോൾ അഭിപ്രായപ്പെട്ടു.
ഇതിന് നോ-ഫ്ലൈ സോണുകളുടെ പുനർവിചിന്തനം ആവശ്യമാണ്.

യുക്രെയിനിന്റെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കമ്മിറ്റിയുടെ ഡെമോക്രാറ്റിക് ചെയർ ഗ്രിഗറി മീക്സ് പറഞ്ഞു.

ആക്രമണമുണ്ടായാൽ 24 മണിക്കൂറിനുള്ളിൽ ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം വിശദീകരിച്ചു.
യുക്രെയ്‌നിനായി 13.6 ബില്യൺ ഡോളറിന്റെ അടിയന്തര സഹായ പാക്കേജ് കോൺഗ്രസ് പാസാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular