Monday, May 6, 2024
HomeUSAറൊ ഖന്ന , 2024 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകണമെന്ന് ബെര്‍ണി സാന്റേഴ്‌സ്

റൊ ഖന്ന , 2024 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകണമെന്ന് ബെര്‍ണി സാന്റേഴ്‌സ്

ഫിലഡല്‍ഫിയ : അമേരിക്കയില്‍ 2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗം റൊ ഖന്നയെ പിന്തുണച്ച് ബെര്‍ണി സാന്റേഴ്‌സ്  . 79 വയസ്സുള്ള ജോ ബൈഡന്‍ വീണ്ടും മത്സരിക്കുന്നില്ലെങ്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി റൊ ഖന്ന മത്സരിക്കണമെന്നാണ് ബെര്‍ണി സാന്റേഴ്‌സ് കാമ്പയിന്‍ തീരുമാനം .

ബൈഡന്റെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയാല്‍  വിജയിക്കാന്‍ സാധ്യതയില്ല എന്നാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സീനിയര്‍ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ അഭിപ്രായം . പാര്‍ട്ടിക്കകത്ത് തന്നെ കമലാഹാരിസിന് നിരവധി അംഗംങ്ങളുടെ എതിര്‍പ്പാണ് നേരിടേണ്ടി വരുന്നത് ,

വെര്‍മോണില്‍ നിന്നുള്ള സീനിയര്‍ യു.എസ് സെനറ്റര്‍മാരായ ബെര്‍ണി സാന്റേഴ്സിന്റെ പ്രസിഡന്‍ഷ്യല്‍ കാമ്പയില്‍ മാനേജര്‍ ജെഫ് വീവര്‍ , സീനിയര്‍ അഡ്വൈസര്‍ മാര്‍ക്ക് ലോംഗ്ബെ എന്നിവര്‍ ഇതിനകം തന്നെ റൊ ഖന്നയെ സമീപിച്ചു 2024 സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ടിരുന്നു . ഖന്ന ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണെന്നും ഇപ്പോള്‍ തകര്‍ന്നടിഞ്ഞു കിടക്കുന്ന അമേരിക്കന്‍ സാമ്പത്തിക രംഗം പുനരുദ്ധരിക്കുന്നതിന് അദ്ദേഹത്തിന് കഴിയുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു .

കാലിഫോര്‍ണിയ സിലിക്കണ്‍ വാലിയെ പ്രതിനിധീകരിക്കുന്ന റൊ ഖന്ന സ്വയം അവകാശപ്പെടുന്നത് തന്നെ  ‘പ്രോഗ്രസ്സീവ് കാപ്പറ്റലിസ്‌റ്’ എന്നാണ്

പഞ്ചാബ് ഹിന്ദി ഫാമിലി അംഗങ്ങളായ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറി ഇവര്‍ക്ക് 1976 സെപ്റ്റംബര്‍ 13 ന് പെന്‍സില്‍വാനിയ ഫിലാഡല്‍ഫിയയില്‍ ജനിച്ച മകനാണ് റൊ ഖന്ന . ന്യുട്ടണ്‍ പബ്ലിക് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യെയ്ല്‍ ലോ സ്‌കൂളില്‍ നിന്നാണ് നിയമബിരുദം ഖന്ന കരസ്ഥമാക്കിയത്

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular