Sunday, May 19, 2024
HomeUSAകോവിഡിനെതിരായ വൈറ്റ് ഹൌസ് പ്രതിനിധിയായി ഇന്ത്യൻ-അമേരിക്കൻ ഡോ.ആശിഷ് ഝാ

കോവിഡിനെതിരായ വൈറ്റ് ഹൌസ് പ്രതിനിധിയായി ഇന്ത്യൻ-അമേരിക്കൻ ഡോ.ആശിഷ് ഝാ

ന്യൂയോർക്ക്, മാർച്ച് 18: കോവിഡ് മഹാമാരിയോടുള്ള രാജ്യത്തിന്റെ പ്രതികരണത്തിന് മേൽനോട്ടം വഹിക്കുന്നതിനുള്ള വൈറ്റ് ഹൗസിലെ സുപ്രധാന സ്ഥാനത്തേക്ക് ഇന്ത്യൻ-അമേരിക്കനായ ഡോ.ആശിഷ് ഝായെ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു.

പൊതുജനാരോഗ്യ ദഗ്ധനായ ഝാ, 1970-ൽ ബിഹാറിലെ പർസൗലിയയിലാണ് ഝാ ജനിച്ചത്. കുടുംബം 1979-ൽ കാനഡയിലേക്കും 1983-ൽ യുഎസിലേക്കും എത്തി.  ബ്രൗൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഡീൻ ആയി പ്രവർത്തിച്ചുവരികയാണ്.

കോവിഡ് സംബന്ധിച്ച് വിശദീകരണം നൽകുന്നതിന് മാധ്യമങ്ങൾ സമീപിക്കുന്ന ഏറ്റവും ജനപ്രിയ വിദഗ്ധരിൽ ഒരാളാണ് ഝാ.

സർജൻ ജനറൽ വിവേക് മൂർത്തി, നാഷണൽ ഡ്രഗ് കൺട്രോൾ പോളിസി ഡയറക്ടർ രാഹുൽ ഗുപ്ത, സെന്റർ ഫോർ മെഡികെയർ ഡയറക്ടർ മീന ശേഷമണി എന്നിവർക്കൊപ്പം മറ്റൊരു ഇന്ത്യക്കാരൻ കൂടി യുഎസിലെ ആരോഗ്യരംഗത്തെ ഉന്നത സ്ഥാനത്തേക്ക് എത്തുകയാണ്.

ഡെൽറ്റ, ഒമിക്രോൺ എന്നീ രണ്ടു കോവിഡ് വകഭേദങ്ങൾ പ്രബലമാവുകയും കേസുകൾ ഉയരുകയും ചെയ്ത 14 മാസങ്ങളിൽ വൈറ്റ് ഹൗസിൽ ജെഫ് സീയന്റസ് വഹിച്ച സ്ഥാനത്തേക്കാണ്  ഝാ നിയമിതനാകുക. ബിസിനസുകാരനും ബ്യൂറോക്രാറ്റുമായ സീയന്റസിൽ നിന്ന് വ്യത്യസ്തനാണ് ഡോക്ടറായ ഝാ.

ബ്രൗൺ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ തലവനായിരിക്കുമ്പോഴും അദ്ദേഹം മുൻ സൈനിക അംഗങ്ങൾക്കായി ആശുപത്രിയിൽ വൈദ്യപരിശീലനം തുടർന്നു.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം മെഡിസിനിലേക്ക് മാറിയ അദ്ദേഹം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് ഹെൽത്തിൽ  ബിരുദാനന്തര ബിരുദവും നേടി.

ഹാർവാർഡ് ഗ്ലോബൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ഹാർവാർഡ് ടി.എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ഗ്ലോബൽ സ്ട്രാറ്റജിയുടെ ഡീനുമായിരുന്നു.

എബോളയോടുള്ള ആഗോള പ്രതികരണത്തെക്കുറിച്ചുള്ള ഇൻഡിപെൻഡന്റ് പാനലിന്റെ കോ-ചെയർ ആയും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.

65 ശതമാനം അമേരിക്കക്കാർക്കും കുറഞ്ഞത് ഒരു ഡോസും ഏകദേശം 77 ശതമാനം പേർക്ക് പൂർണ്ണമായും വാക്‌സിനും ലഭിച്ച ശേഷമാണ് സീയന്റ്‌സ് ഓഫീസ് വിടുന്നത്.

 ഒരു നിക്ഷേപ കമ്പനിയുടെ മുൻ സിഇഒയും ഫേസ്ബുക്കിന്റെ ഡയറക്ടർ ബോർഡ് അംഗവുമായ സിയന്റസ്, പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രത്യേക സഹായിയായും ദേശീയ സാമ്പത്തിക കൗൺസിലിന്റെ ഡയറക്ടറായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular