Saturday, May 18, 2024
HomeIndiaപത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയത് പിറ്റേന്ന്; തന്റെ വിവാഹം കഴിഞ്ഞെന്ന് വീട്ടുകാരോട് പതിനഞ്ചുകാരി

പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയത് പിറ്റേന്ന്; തന്റെ വിവാഹം കഴിഞ്ഞെന്ന് വീട്ടുകാരോട് പതിനഞ്ചുകാരി

മുംബയ്: പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥിനി വീട്ടില്‍ തിരിച്ചെത്തിയത് പിറ്റേന്ന്. വീട്ടുകാരോട് തന്റെ വിവാഹം കഴിഞ്ഞെന്ന് പെണ്‍കുട്ടി അറിയിച്ചു.

ഇരുപത്തിയൊന്നുകാരനെയാണ് താന്‍ വിവാഹം കഴിച്ചതെന്നും പതിനഞ്ചുകാരി പറഞ്ഞു. വരനെ കാലാചൗക്കി പൊലീസ് അറസ്റ്റ് ചെയ്തു.

പരീക്ഷയ്ക്ക് പോയ പെണ്‍കുട്ടി തിരിച്ചെത്താതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് രാവിലെയാണ് പെണ്‍കുട്ടി തിരിച്ചെത്തിയത്. ഷിര്‍ഡില്‍വച്ചു താനും യുവാവും വിവാഹിതരായെന്ന് അറിയിച്ചു. ഇതിനുപിന്നാലെയാണ് ഇരുപത്തിയൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയും ഇരുപത്തിയൊന്നുകാരനും നേരത്തെ അടുപ്പത്തിലായിരുന്നു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും വിവാഹം നടത്താന്‍ സഹായിച്ചവരെ തിരയുകയാണെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular