Saturday, May 18, 2024
HomeUSAഅമേരിക്കയിലെ ആദ്യ വനിതാ സ്‌റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ആള്‍ബ്രറ്റ് അന്തരിച്ചു

അമേരിക്കയിലെ ആദ്യ വനിതാ സ്‌റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ആള്‍ബ്രറ്റ് അന്തരിച്ചു

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ ആദ്യ വനിതാ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന മെഡലില്‍ ആള്‍ബ്രൈറ്റ് അന്തരിച്ചു. 84 വയസ്സായിരുന്നു.

അര്‍ബുദ രോഗമായിരുന്നു മരണകാരണമെന്ന് മാര്‍ച്ച് 23 ബുധനാഴ്ച കുടുംബാംഗങ്ങള്‍ അറിയിച്ചു.

1996 ലാണ് അന്നത്തെ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്‍ ഉയര്‍ന്ന് നയതന്ത്ര സ്ഥാനത്തേക്ക് ഇവരെ തിരഞ്ഞെടുത്തത്. 1997 മുതല്‍ നാലുവര്‍ഷം ക്ലിന്റന്‍ ഭരണത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായി സുപ്രധാന പങ്കുവഹിച്ചു.

ഇതിനു മുമ്പു യുണൈറ്റഡ് നാഷല്‍സ് യു.എസ്. അംബാസിഡറായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രാഗില്‍ നിന്നുള്ള മെഡലില്‍ അമേരിക്കയുടെ അതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന രാജ്യത്തിലുള്ള വനിതയായിരുന്നു. 2001 ല്‍ ഇവര്‍ ഈ സ്ഥാനത്തുനിന്നു വിരമിച്ചു.

2012 ല്‍ ബരാക്ക് ഒബാമ ഫ്രീഡം മെഡല്‍ നല്‍കി ഇവരെ ആദരിച്ചിരുന്നു.

സ്ത്രീകളോട് ഏറ്റവും ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും വേണമെന്ന് മെഡലിന്‍ ഉപദേശിച്ചു. മറ്റുള്ളവര്‍ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് ആവശ്യപ്പെടുന്നതിന് മുമ്പ് ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നും ഇവര്‍ സ്ത്രീകളോട് അഭ്യര്‍ത്ഥിച്ചു.

1959 ല്‍ വെല്ലസ്ലി കോളേജില്‍ നിന്നു ബിരുദം നേടിയ ഇവര്‍ 1968 ല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും, 1976 ല്‍ പി.എച്ച്.ഡി.യും നേടി. കാര്‍ട്ടര്‍ ഭരണത്തില്‍ നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായിരുന്നു. നിരവധി പുസ്തകങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്. ജര്‍ണലിസ്റ്റ് ജോസഫ് ആള്‍ ബ്രൈറ്റിനെ വിവാഹം കഴിച്ച ഇവര്‍ക്ക് 3 പെണ്‍മക്കളുണ്ട്. 1983 ല്‍ ഇവര്‍ വിവാഹ മോചിതയായി.

1937 ല്‍ ചെക്ക്‌സ്ലോവാക്കിയായിലെ പ്രാഗിലായിരുന്നു ജനനം. 1939 ല്‍ കുടുംബാംഗങ്ങളോടൊപ്പം യൂറോപ്പിലേക്ക് കുടിയേറി. 1948ലാണ് ഇവര്‍ അമേരിക്കയില്‍ എത്തുന്നത്. ഡെന്‍വറിലാണ് ഇവര്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular