Monday, May 20, 2024
HomeUSAപ്രകാശം വീണ്ടും തെളിയിക്കുമോ? രക്താര്‍ബുദം ബാധിച്ച വിഷ്ണു സുമനസുകളുടെ സഹായം തേടുന്നു

പ്രകാശം വീണ്ടും തെളിയിക്കുമോ? രക്താര്‍ബുദം ബാധിച്ച വിഷ്ണു സുമനസുകളുടെ സഹായം തേടുന്നു

ഇരുപത്തിയഞ്ചാം വയസില്‍ നമ്മള്‍ ജീവിതത്തെ എത്രമാത്രം ശുഭപ്രതീക്ഷയോടും പ്രകാശം നിറഞ്ഞ കണ്ണുകളോടെയുമാണ് നോക്കിയിരുന്നത് എന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ..
ഐടിയില്‍ ബിരുദത്തിനു ശേഷം മാര്‍ക്കറ്റിങ്ങില്‍ എംബിഎയുമെടുത്ത് സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്ന വിഷ്ണു ബി നായര്‍ എന്ന ഇരുപത്തിയഞ്ചുകാരനും അങ്ങനെ തന്നെയായിരുന്നു. നിറഞ്ഞ പ്രകാശത്തോടെ ജീവിതത്തെ നോക്കിക്കണ്ട ചെറുപ്പക്കാരന്‍. കൊറോണയ്ക്കു ശേഷമുള്ള ഒരു മെഡിക്കല്‍ ടെസ്റ്റില്‍ രക്താര്‍ബുദം എന്നു വിളിക്കുന്ന ലുക്കേമിയ (ബ്‌ളഡ് കാന്‍സര്‍) ആണെന്നു തെളിയുന്ന നിമിഷം വരെ ആ പ്രകാശത്തിലായിരുന്നു ഈ സാധാരണ കുടുംബത്തില്‍ പിറന്ന ചെറുപ്പക്കാരന്റെ ജീവിതം.
വിക്രോളിയില്‍ ദീര്‍ഘകാലം വാടകയ്ക്കു താമസിച്ചിരുന്ന, ഇപ്പോള്‍ ബദലാപ്പൂര്‍ ഈസ്റ്റിലെ അരിഹന്ത് അന്മോള്‍ സൊസൈറ്റിയില്‍ താമസിക്കുന്ന പത്തനംതിട്ട കടമ്പനാട് സ്വദേശികളായ ബാലസുബ്രമണ്യം നായരുടെയും ശശികലയുടെയും മകനാണ് വിഷ്ണു. രക്താര്‍ബുദമാണെന്നു തെളിഞ്ഞ ശേഷം ഇപ്പോള്‍ കാര്‍ഘറിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലേക്കു ജീവിതം പറിച്ചു മാറ്റപ്പെട്ടിരിക്കുകയാണ്. ബോണ്‍ മാരോ ട്രാന്‍സ്പ്‌ളാന്റ് ആണ് ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നത്. ഏതാണ്ട് 28 കെമോ തെറാപ്പി അതിനു മുമ്പായി വേണം. രോഗം ഇതുവരെ ഗുരുതരാവസ്ഥയിലെത്തിയിട്ടില്ല. ട്രാന്‍സ്പ്‌ളാന്റ് വഴി രോഗിയെ രക്ഷപ്പെടുത്താമെന്നും വിഷ്ണുവിന് സാധാരണ ജീവിതം നയിക്കാനാകും എന്നുമാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.
വിഷ്ണുവിന്റെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സുകളും കുടുംബത്തിന്റെ സമ്പാദ്യങ്ങളുമെല്ലാം ഇതുവരെയുള്ള ചികിത്സയ്ക്കു ചിലവായി. ബോണ്‍ മാരോ ചെയ്യണമെങ്കില്‍ ഏതാണ്ട് 35 ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണ് കണക്ക്. ഇളയ സഹോദരിയുടെ ബോണ്‍ മാരോ പരിശോധിച്ചെങ്കിലും ചേര്‍ച്ചയില്ല എന്നാണ് തെളിഞ്ഞത്.
സുഹൃത്തുക്കളെ,
ഇനി വിഷ്ണുവിന്റെ ജീവിതത്തിലേക്കു പ്രകാശം തിരിച്ചു കൊണ്ടു വരണ്ട ഉത്തരവാദിത്തം നമുക്കാണ്. നമ്മള്‍ ഹൃദയപൂര്‍വം സംഭാവന ചെയ്യുന്ന ചെറുതും വലുതുമായ തുകകളാണ് ഈ ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കു പ്രതീക്ഷകള്‍ തിരിച്ചു കൊണ്ടുവരുന്നത്. നമ്മള്‍ മലയാളികള്‍ക്ക്, ഈ ചെറുപ്പക്കാരനെ രക്ഷിക്കാനാകും. പ്രതീക്ഷകള്‍ അസ്തമിച്ചു കൊണ്ടിരിക്കുന്ന ആ കുടുംബത്തെ രക്ഷിക്കാനാകും. അതിനായി നമുക്ക് ഒന്നിച്ചിറങ്ങാം. കൊറോണക്കാലത്തെ ഒന്നിച്ചു കൈകോര്‍ത്ത് അതിജീവിച്ച നമുക്ക് ഇതും ചെയ്യാനാകും.
അമേരിക്കൻ മലയാളികളുടെ സഹായ സഹകരണം ഈ ചെറുപ്പക്കാനായി തരണമെന്ന് അപേക്ഷിക്കുകയാണ്. നിങ്ങളുടെ കയ്യിലുള്ളത് നൂറു രൂപയാണെങ്കില്‍ അത് GPay ചെയ്യു. തുകയുടെ വലിപ്പമല്ല, നമ്മുടെ മനസാണ് പ്രധാനം. ഈ ചെറുപ്പക്കാരനെ നമ്മള്‍ രക്ഷിക്കേണ്ടതുണ്ട്.
Bank Details
Vishnu Nair
Ac No – 34894846633
IFSC – SBIN0007212,
SBI, Vikhroli West Br
GPay
 9819155884 (Vishnu Nair)
വിശദാംശങ്ങള്‍ക്ക്
ബാലസുബ്രമണ്യം നായര്‍ – 9833247525
Adress – Arihant Anmol Society, A3/314 MIDC Road,
Dhumal Nagari Mankivali, Badlapur East.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular