Thursday, May 9, 2024
HomeKeralaപിഴുതെടുത്ത കല്ല് ക്ലിഫ് ഹൗസ് വളപ്പില്‍ സ്ഥാപിച്ചു ബിജെപി ; സുരക്ഷാ വീഴ്ച

പിഴുതെടുത്ത കല്ല് ക്ലിഫ് ഹൗസ് വളപ്പില്‍ സ്ഥാപിച്ചു ബിജെപി ; സുരക്ഷാ വീഴ്ച

സംസ്ഥാനത്ത് സില്‍വര്‍ ലൈനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ഇന്ന് ക്ലിഫ് ഹൗസ് വളപ്പില്‍ കടന്ന ബിജെപി പ്രവര്‍ത്തകര്‍ അവിടെ സില്‍വര്‍ ലൈന്‍ അതിരടയാളകല്ല് സ്ഥാപിച്ചു. തിരുവനന്തപുരം മുരുക്കുംപുഴ കോഴിമടയില്‍ സര്‍ക്കാര്‍ സ്ഥാപിച്ച സില്‍വര്‍ ലൈന്‍ അതിരടയാളക്കല്ലാണ് ബിജെപിക്കാര്‍ പിഴുതെടുത്ത് കൊണ്ടുവന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് കൗസ് കോമ്പൗണ്ടില്‍ സ്ഥാപിച്ചത്.

മുരുക്കും പുഴിയില്‍ നിന്നും നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് കല്ല് ക്ലിഫ് ഹൗസിലെത്തിച്ചത് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന് മുന്നിലെത്തിയത്. ഇവരില്‍ ആറ് പേരാണ് ക്ലിഫ് ഹൗസിനുള്ളില്‍ കടന്ന് കല്ല് സ്ഥാപിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കല്ല് സ്ഥാപിച്ച് മുദ്രാവാക്യം വിളികളും നടത്തിയ ശേഷമാണ് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ക്ലിഫ് ഹൗസിന് പുറകിലത്തെ മതില്‍ ചാടിക്കടന്നാണ് ഇവര്‍ കോമ്പൗണ്ടില്‍ കടന്നത്. തിരുവനന്തപുരത്ത് ഏറ്റവും സുരക്ഷയുള്ള പ്രദേശങ്ങളിലൊന്നാണ് ക്ലിഫ് ഹൗസ് കോമ്പൗണ്ട്. ഇവിടെ സുരക്ഷാ വീഴ്ചയുണ്ടായത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular