Saturday, May 18, 2024
HomeAsiaഭാര്യയെക്കാണാന്‍ തോണിയില്‍ തായ്‍ലാന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക്; വഴിയില്‍ കാത്തിരുന്നത് വന്‍ ട്വിസ്റ്റ്

ഭാര്യയെക്കാണാന്‍ തോണിയില്‍ തായ്‍ലാന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക്; വഴിയില്‍ കാത്തിരുന്നത് വന്‍ ട്വിസ്റ്റ്

ബാങ്കോക്ക്: 2000 കിലോമീറ്റര്‍ താണ്ടി തായ്‍ലാന്‍ഡില്‍ നിന്നും ഇന്ത്യയിലെത്താനുള്ള വിയ്റ്റ്നാം പൗര​ന്റെ ശ്രമം വിഫലം.

മുംബൈയിലുള്ള ഭാര്യയെ കാണുന്നതിനായാണ് വിയ്റ്റ്നാമീസ് പൗരന്‍ റബ്ബര്‍ ബോട്ടിലാണ് ഇന്ത്യയിലേക്ക് തിരിച്ചത്. എന്നാല്‍, യാത്രക്കിടെ ദുരിതത്തിലായ ഹോ ​ഹോങ് ഹങ്ങിന്റെ രക്ഷക്കെത്താന്‍ തായ്‍ലാന്‍ഡ് നേവി തന്നെ വേണ്ടി വന്നു.

നാവിഗേഷന്‍ സിസ്റ്റമില്ലാതെ ഫുക്കറ്റില്‍ നിന്നാണ് ഇയാള്‍ യാത്ര തിരിച്ചത്. വെള്ളവും ഇന്‍സ്റ്റന്റ് ന്യൂഡില്‍സും മാത്രമായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നത്. ​ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് ഇന്ത്യയിലെത്തുകയായിരുന്നു ഹങ്ങിന്റെ ലക്ഷ്യം.

എന്നാല്‍, തായ്‍ലാന്‍ഡില്‍ നിന്നും യാത്രതുടങ്ങി 80 കിലോ മീറ്റര്‍ പിന്നിടുമ്ബോഴേക്കും നാവിഗേഷന്‍ സംവിധാനങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ഒരാള്‍ യാത്ര ചെയ്യുന്നത് തായ്‍ലാന്‍ഡ് നാവികസേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് ഹങ്ങിനെ ഇവര്‍ ബാങ്കോക്കില്‍ എത്തിച്ചു. വിസയില്ലാതെയാണ് ഹങ്ങിന്റെ യാത്രയെന്നും നാവികസേന അറിയിച്ചു. കോവിഡ് യാത്ര നിയന്ത്രണങ്ങള്‍മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ഭാര്യയെ കാണാന്‍ സാധിച്ചിരുന്നില്ലെന്ന് തായ്‍ലാന്‍ഡ് നാവികസേനയോട് ഇയാള്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular