Saturday, May 18, 2024
HomeUSAകേരളസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് സുവര്‍ണ്ണജൂബിലി നിറവില്‍

കേരളസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് സുവര്‍ണ്ണജൂബിലി നിറവില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ അമ്പതു വര്‍ഷത്തെ അര്‍ത്ഥപൂര്‍ണ്ണമായ സാന്നിധ്യം അടയാളപ്പെടുത്തിക്കൊണ്ട്  അമേരിക്കന്‍ വന്‍കരയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിക്കപ്പെടുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നു. ഒക്ടോബര്‍  29 നു ന്യൂയോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന സുവര്‍ണ്ണജൂബിലി സമ്മേളനത്തില്‍ കേരളത്തില്‍നിന്നും അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. വൈവിധ്യം നിറഞ്ഞ കര്‍മ്മപരിപാടികളുടെയും ആഘോഷങ്ങളുടെയും നടത്തിപ്പിനായി 50 പേരടങ്ങുന്ന വിപുലമായ ജൂബിലിആഘോഷകമ്മറ്റിക്കു രൂപംനല്‍കി.

ജൂബിലികമ്മറ്റിയുടെ പ്രഥമയോഗം ന്യൂയോര്‍ക്കിലുള്ള സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച് നടത്തപ്പെട്ടു. അന്‍പതുവര്‍ഷത്തിനുമുമ്പ് കേരളസമാജത്തിനുഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ഡോക്ടര്‍ ജോസഫ് ചെറുവേലി മുതല്‍ പിന്നീട് സാരഥികളായ ചേര്‍ന്ന ഒട്ടധികം പേരും കമ്മറ്റികളില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു. എഴുപതുകളുടെ ആദ്യപാദത്തില്‍ കേരളത്തിനു പുറത്തു വിരലിലെണ്ണാവുന്ന മലയാളി സംഘടനകള്‍ മാത്രമുണ്ടായിരുന്ന കാലത്തു ന്യൂയോര്‍ക്കില്‍ മലയാളത്തിനു ഒരു ചെറുതിരി കൊളുത്താനായതും സജ്ജീവമായി നിലനിര്‍ത്താനായെന്നതും സംഘടനയുടെ മഹത്വം വിളിച്ചോതുന്നു.

മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയുടെ അമേരിക്കയിലെ അരനൂറ്റാണ്ടിന്റെ ചരിത്രം ഒട്ടനവധി വെല്ലുവിളികളുടെയും പ്രതികൂല സാഹചര്യങ്ങളുടെയും ഒപ്പമായിരുയിരുന്നു. തീരെ പരിചയമില്ലാത്ത ഒരു സംസ്‌കാരത്തില്‍ ആകെ പള്ളികളുടെയും അമ്പലങ്ങളുടെയും ചുറ്റും മാത്രം സാംസ്‌കാരിക സായൂജ്യം അടഞ്ഞിരുന്ന കാലത്തു ഒരു മലയാളിസംഘടനക്ക് വളര്‍ന്നുവരാന്‍ പ്രതിബന്ധങ്ങള്‍ ഏറെയായിരുന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളില്‍ വര്‍ദ്ധിച്ച കുടിയേറ്റംകൊണ്ടും, മെച്ചമായ തൊഴില്‍സാധ്യതകളുടെയും പശ്ചാത്തലത്തില്‍, നൂറുകണക്കിനു സാമൂഹ്യകൂട്ടായ്മകളോടെ മലയാളി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ അമേരിക്കയില്‍ പറിച്ചുനട്ടു. നാട്ടിലെ സാഹചര്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ സാഹിത്യവും കലയും സാംസ്‌കാരിക തനിമയും അമേരിക്കന്‍ മലയാളി സ്വന്തമാക്കി. കേരളത്തിലെ മുന്‍നിര സാഹിത്യകാരോടും കലാകാരന്മാരോടും ആദരവ് നിലനിറുത്തിയപ്പോള്‍ തന്നെ അവരോടൊപ്പം ചേര്‍ത്തുവെയ്ക്കാനുള്ള ആര്‍ജ്ജവും ഈഭൂമില്‍ നട്ടുവളര്‍ത്തിഎന്നതാണ് അമേരിക്കന്‍ മലയാളിയുടെ കരുത്ത്. കേരളത്തെ നെഞ്ചില്‍ താലോലിച്ചു കൊണ്ടിരുന്ന അമേരിക്കന്‍ മലയാളി നാട്ടിലെ എല്ലാ ആവശ്യങ്ങള്‍ക്കും കൈതുറന്നു,ഒപ്പം  നാട്ടിലെ ഓരോ അപചയങ്ങള്‍ക്കും എതിരെ അവര്‍ വിരല്‍ ചൂണ്ടാനും മടിച്ചില്ല. അന്‍പതുകൊല്ലം ഒരു സംഘടനക്ക് അമേരിക്കയില്‍ സാന്നിധ്യം അടയാളിപ്പെടുത്തുന്ന അപൂര്‍വ്വ സായൂജ്യത്തിലാണ് പ്രവര്‍ത്തകര്‍.

സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സാംസ്‌കാരിക സമ്മേളനം, സെമിനാറുകള്‍, മതസൗഹാര്‍ദ്ദ സമ്മേളനം, കലാസമ്മേളനം,സ്മരണിക യുവജനസംഗമം, വനിതാസംഗമം എന്നിവയുടെ നടത്തിപ്പിനായി സബ്കമ്മിറ്റികള്‍രൂപപ്പെട്ടു പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിഡന്റ് പോള്‍ പി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡ് ചെയര്‍ ഷാജു സാം, സെക്‌റട്ടറി മേരി ഫിലിപ്പ്, ട്രെഷറര്‍ ഫിലിപ്പോസ് ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

സുവര്‍ണ്ണജൂബിലി നിറവില്‍ കേരളസമാജത്തിന്റെ 2022 പ്രവര്ത്തനോത്ഘാടനവും വിഷു ഈസ്റ്റര്‍ ആഘോഷങ്ങളും ഏപ്രില്‍ 23 ശനിയാഴ്ച്ച ലോങ്ങ്‌ഐലന്‍ഡ് ജെറിക്കോയിലുള്ള കൊട്ടിലിയന്‍ റെസ്റ്റോറെന്റില്‍വച്ച് വൈകുന്നേരം 6 മണിക്ക് നടത്തപ്പെടും. മോസ്റ്റ് റെവറെന്റ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ്, പാര്‍ത്ഥസാരഥിപിള്ള, ഫാ. നോബി അയ്യനേത്ത് തുടങ്ങിയവര്‍ മുഖ്യഅതിഥികളായെത്തും.

– കോരസണ്‍ (പബ്ലിക് റിലേഷന്‍സ്)
516-398-5989
vkorason@yahoo.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular