Saturday, May 4, 2024
HomeEditorialതിങ്കള്‍ മുതല്‍ ബുധന്‍ വരെ കേരളം നിശ്ചലമാകും ; നാട്ടിലെ ഫ്രഷ് ന്യൂസ്

തിങ്കള്‍ മുതല്‍ ബുധന്‍ വരെ കേരളം നിശ്ചലമാകും ; നാട്ടിലെ ഫ്രഷ് ന്യൂസ്

അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ പണിമുടക്കാണെങ്കിലും പ്രധാനമായും അത് ബാധിക്കുന്നത് കേരളത്തെ . സമരവീര്യമുള്ള 22 ട്രേഡ് യൂണിയനുകള്‍ മുഷ്ടി ചുരുട്ടുന്നതോടെ വാഹനങ്ങള്‍ ഓടില്ല , കടകമ്പോളങ്ങള്‍ തുറക്കില്ല , ബാങ്കുകള്‍ അടഞ്ഞു കിടക്കും ….

ബാങ്കുകള്‍ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 3 വരെയുള്ള 9 ദിനങ്ങളില്‍ ആകെ തുറക്കുക 3 ദിവസം മാത്രം . ബാങ്ക് ഇടപാടുകള്‍ എല്ലാം ഇതോടെ തകരാറിലാകും .

പൊലീസിന് നാണക്കേട് :

ഇത്രയേറെ പോലീസ് കാവലും നിയന്ത്രണങ്ങളുമുള്ള ക്ലിഫ് ഹൌസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിഴുതെടുത്ത സില്‍വര്‍ലൈന്‍ സര്‍വ്വേകല്ല് നാട്ടിയത് പൊലീസിന് നാണക്കേടായി . കൃഷിമന്ത്രിയുടെ അറ്റകുറ്റപ്പണിക്കായി അടച്ചിട്ട മന്ത്രി മന്ദിര കോമ്പൗണ്ടിലാണെന്ന് പോലീസ് അല്ല , മുഖ്യന്റെ തൊടിയിലാണെന്ന് മോര്‍ച്ച

ആ മാഡം കാവ്യ :

നടിയെ ക്വട്ടേഷന്‍ അനുസരിച്ച് പീഡിപ്പിച്ചതിന്റെ വീഡിയോ ഏല്പിച്ച മാഡത്തെ പറ്റി പ്രതി പള്‍സര്‍ സുനി അന്നേ  പറഞ്ഞിരുന്നു  ആ മാഡം ആരാണെന്ന് പോലീസ് തിരിച്ചറിഞ്ഞത് ഇപ്പോള്‍ മാത്രം . അതനുസരിച്ച് കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്യും . സുനിയും ബാലചന്ദ്രകുമാറും പറയുന്ന വി.ഐ.പിയെയും പോലീസ് കണ്ടെത്തി . ഹോട്ടല്‍ വ്യാപാരിയും ദിലീപിന്റെ സുഹൃത്തുമായ ശരത് . വീഡിയോ ദിലീപ് കണ്ട ശേഷം അത് കാവ്യയെ ഏല്‍പ്പിച്ചുവെന്നും പോലീസ് കണ്ടെത്തി . ഇതിനിടെ തെളിവ് നശിപ്പിക്കാന്‍ പള്‍സര്‍ സുനിയെ വകവരുത്തുവാനും ദിലീപിന് പ്ലാന്‍ ഉണ്ടായിരുന്നു പോലും , അതും വേറൊരു കണ്ടെത്തല്‍ .

ഒളിക്യാമറ :

ലോകത്തെ ഏറ്റവും വലിയ മാധ്യമ ശൃംഖലയിലെ റിപ്പോര്‍ട്ടറായിരുന്ന മലയാളിയായ ശ്രുതി , ഭര്‍ത്താവ് അനീഷിന്റെ സ്‌പൈവര്‍ക്കും മര്‍ദ്ദനവും മൂലമാണ് ആ പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു . മുറിയില്‍ വരെ സിസിടിവി ക്യാമറ വച്ചും പിന്നാലെ ഒളിക്യാമറ വച്ചും നടന്നിരുന്ന  ഭര്‍ത്താവിന്റെ ശല്യം സഹിക്കവയ്യാതെ ഒരു പത്രപ്രവര്‍ത്തക ജീവനൊടുക്കിയെന്നാണ് ആരോപണം .

ഇരകള്‍ക്കൊപ്പം നിന്നാല്‍ :

സില്‍വര്‍ലൈനില്‍ നഷ്ടം സംഭവിക്കുന്ന ഇരകളോടൊപ്പം നിന്ന തന്നെ സി.പി.എം ആക്രമിക്കുന്നതില്‍ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പെരുന്തോട്ടം ക്ഷുഭിതനായി . സില്‍വര്‍ ലൈന്‍ സര്‍വ്വെക്കെതിരെ ഇതിനിടെ ഇരകളായ ചിലര്‍ സുപ്രീം കോടതിയിലെത്തുന്നു , തിങ്കളാഴ്ചയാണ് ആ കേസ് .

അന്ത്യാഞ്ജലി :

നിയമസഭയിലും , ലോകസഭയിലും , രാജ്യസഭയിലും അംഗമായിരുന്ന തലേക്കുന്നില്‍ ബഷീര്‍ (79) ഇന്ന് പുലര്‍ച്ചെ അന്തരിച്ചു . എ.കെ ആന്റണി മുഖ്യമന്ത്രി ആയപ്പോള്‍ കഴക്കൂട്ടം സീറ്റ് ഒഴിഞ്ഞു കൊടുത്തത് ഈ ബഷീറാണ് . ഇദ്ദേഹത്തിന്റെ ഭാര്യ സുഹ്റ സിനിമാനടന്‍ പ്രേം നസീറിന്റെ സഹോദരി . ഹൃദയസംബന്ധമായ രോഗം മൂലം 5 വര്‍ഷമായി ബഷീര്‍ വിശ്രമത്തിലായിരുന്നു .

വാല്‍ക്കഷ്ണം : ബൈജൂസ് ആപ്പ് ഇപ്പോള്‍ കായികരംഗം നിറഞ്ഞു നില്‍ക്കുന്നു . ഐ.എസ്എ.ല്ലില്‍ ബ്ലാസ്റ്റേര്‍സ് ഫുടബോള്‍ ടീമിനെ സ്‌പോണ്‍സര്‍ ചെയ്ത അവര്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരവും ഏറ്റെടുക്കുന്നു . ഫുട്ബോള്‍ കുട്ടികളുടെ ഇഷ്ടകളിയായത് കൊണ്ട് അതില്‍ എത്ര പണം മുടക്കിയാലും ഗുണം കിട്ടുമെന്ന് ബൈജൂസ് രവീന്ദ്രന്‍ .

കെ.എ. ഫ്രാന്‍സിസ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular