Sunday, May 19, 2024
HomeUSAവധശിക്ഷക്കു വിധേയനാകുന്ന പ്രതിയുടെ സമീപം പാസ്റ്റര്‍ക്ക് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനു സുപ്രീം കോടതി അനുമതി

വധശിക്ഷക്കു വിധേയനാകുന്ന പ്രതിയുടെ സമീപം പാസ്റ്റര്‍ക്ക് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനു സുപ്രീം കോടതി അനുമതി

വാഷിംഗ്ടണ്‍ ഡി.സി.: വധശിക്ഷക്കുള്ള വിഷമിശ്രിതം ശരീരത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍, ആ ചേംമ്പറില്‍ വധശിക്ഷക്ക് വിധേയനാകുന്ന പ്രതിയുടെ സ്പിരിച്ച്വല്‍ അഡൈ്വസര്‍ക്ക് പ്രവേശിക്കുന്നതിനും, പ്രതിക്കു വേണ്ടി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനും, ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും അനുമതി നല്‍കി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ജോണ്‍ റമിറസ് എന്ന കുറ്റവാളിയുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി മാര്‍ച്ച് 24 വ്യാഴാഴ്ച പ്രത്യേക വിധി പുറപ്പെടുവിച്ചത്. വധശിക്ഷ നടപ്പാക്കുമ്പോള്‍ പാസ്റ്റര്‍ക്ക് ചേംമ്പറില്‍ പ്രവേശിക്കാമെന്നും, എന്നാല്‍ പ്രാര്‍ത്ഥിക്കുന്നതിനോ, പ്രതിയെ സ്പര്‍ശിക്കുന്നതിനോ അനുമതി നിഷേധിക്കണമെന്ന ടെക്‌സസ് സംസ്ഥാനത്തിന്റെ ആവശ്യമാണ് സുപ്രീം കോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ 8 പേരുടെ പിന്തുണയോടെ  തള്ളികളഞ്ഞത്. വധശിക്ഷ എന്ന് നടപ്പാക്കണമെന്ന് തീരുമാനമായില്ല.

ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ടസിന്റെ അഭിപ്രായത്തെ എട്ടുപേര്‍ അനുകൂലിച്ചപ്പോള്‍ ജഡ്ജി ക്ലേരന്‍സ് തോമസ് വിയോജിപ്പ് രേഖപ്പെടുത്തി.

വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിക്കുമ്പോള്‍ പ്രതിയെ സ്പര്‍ശിക്കുന്നതു തടസ്സപ്പെടുത്തും എന്ന ടെക്‌സസ്സിന്റെ വാദം ചീഫ് ജസ്റ്റീസ് തള്ളി.

2004 ല്‍ കവര്‍ച്ചിക്കിടയില്‍ കോര്‍പസ്‌ക്രിസ്റ്റി കണ്‍വീനിയന്‍സ് സ്റ്റോര്‍ ജീവനക്കാരനെ 29 തവണ കുത്തി കൊലപ്പെടുത്തിയെന്നതാണ് ജോണ്‍ റമിറസിനെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്ന കേസ്സ. 1.25 ഡോളറിന് വേണ്ടിയായിരുന്നു കൊലപാതകം.

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular