Wednesday, May 8, 2024
HomeUSAബാങ്ക് ഓഫ് അമേരിക്കാ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡ് മന്‍ജുഷ കുല്‍കര്‍ണിക്ക്

ബാങ്ക് ഓഫ് അമേരിക്കാ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡ് മന്‍ജുഷ കുല്‍കര്‍ണിക്ക്

ലോസ്ആഞ്ചലസ്(കാലിഫോര്‍ണിയ): ബാങ്ക് ഓഫ് അമേരിക്കായുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത മന്‍ജുഷ കുല്‍കര്‍ണിയും.

ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്റ് ഫസഫിക്ക് ഐലന്റേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മന്‍ജുഷ. 1.5 മില്യണ്‍ അംഗങ്ങളെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നത്. താഴ്ന്നവരുമാനക്കാര്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.

വര്‍ഗ്ഗീയ ചേരിതിരുവുകള്‍, സാമ്പത്തിക അസമത്വം, എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്ന സംഘടനാ എന്ന നിലയിലാണ് ബാങ്ക് ഈ അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 200,000 ഡോളറാണ് അവാര്‍ഡ് തുക.
ബാങ്കിന്റെ ഈ അവാര്‍ഡ് മുമ്പ് പ്രവര്‍ത്തിച്ചതിനെ സൗത്ത് ഏഷ്യന്‍ നെറ്റ് വര്‍ക്ക് എന്ന സംഘടനക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മജുഷ പറഞ്ഞു.

രാജ്യത്താകമാനം കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് ഐലണ്ടേഴ്‌സിനുനേരെ വര്‍ദ്ധിച്ചുവന്ന വര്‍ഗ്ഗീയാധിക്ഷേപത്തിനും, ്അക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനും, ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് മജു ശ്രമിച്ചിരുന്നു.

2021 ലെ  ടൈം മാഗസിന്‍ തിരഞ്ഞെടുത്ത 100 മോസ്റ്റ് ഇന്‍ഫ്യൂവെന്‍ഷ്യല്‍ പീപ്പിളില്‍ ഇവരും ഉള്‍പ്പെട്ടിരുന്നു. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular