Friday, May 17, 2024
HomeIndiaചൈനീസ് വിദേശകാര്യ മന്ത്രിക്ക് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല

ചൈനീസ് വിദേശകാര്യ മന്ത്രിക്ക് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല

സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യീക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല. നരേന്ദ്രമോദിയുടെ ഉത്തര്‍പ്രദേശ് സന്ദര്‍ശനം ചൂണ്ടിക്കാട്ടിയാണ്. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്.

രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈനയില്‍ നിന്നും ഒരു ഉന്നത നയതന്ത്രപ്രതിനിധി ഇന്ത്യയില്‍ എത്തുന്നത്. ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിരുന്നില്ല. വാങ് യീ ദില്ലിയില്‍ വിമാനമിറങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരണം നല്‍കിയത്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യി ഇന്നലെ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular