Sunday, May 19, 2024
HomeKeralaപ്രഭാതനടത്തത്തിനിടെ ലോറി പാഞ്ഞുകയറി മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

പ്രഭാതനടത്തത്തിനിടെ ലോറി പാഞ്ഞുകയറി മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

ചാ​രും​മൂ​ട് (ആ​ല​പ്പു​ഴ): പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ​വ​രു​ടെ ഇ​ട​യി​ലേ​ക്ക്​​ ടോ​റ​സ്​ ലോ​റി പാ​ഞ്ഞു​ക​യ​റി മൂ​ന്നു പേ​ര്‍​ക്ക്​ ദാ​രു​ണാ​ന്ത്യം.

ഒ​രാ​ള്‍​ക്ക്​ പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​ര്‍ മൂ​വ​രും ആ​ത്മ​സു​ഹൃ​ത്തു​ക്ക​ളാ​ണ്. വാ​ഹ​നം നി​ര്‍​ത്താ​തെ​പോ​യെ​ങ്കി​ലും ഡ്രൈ​വ​ര്‍ പി​ന്നീ​ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. നൂ​റ​നാ​ട് എ​രു​മ​ക്കു​ഴി പ​ത്താം​മൈ​ല്‍ വാ​ലു​കു​റ്റി​യി​ല്‍ വി.​എം. രാ​ജു (66), എ​രു​മ​ക്കു​ഴി ക​മ​ലാ​മ​ന്ദി​രം രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ (73), പ​ണ​യി​ല്‍ താ​ഴ​മം​ഗ​ല​ത്ത് വി​ക്ര​മ​ന്‍ നാ​യ​ര്‍ (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ പ​ണ​യി​ല്‍ സോ​പാ​നം രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ (65) ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.15ന്​ ​നൂ​റ​നാ​ട് പ​ള്ളി​മു​ക്ക്-​ആ​ന​യ​ടി റോ​ഡി​ല്‍ പ​ണ​യി​ല്‍ പാ​ല​മു​ക്കി​ലാ​ണ് അ​പ​ക​ടം. വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​രു​മി​ച്ച്‌​ ന​ട​ക്കാ​നി​റ​ങ്ങു​ന്ന ഇ​വ​ര്‍ പ​തി​വു​പോ​ലെ വെ​ള്ള​ച്ചി​റ വ​രെ ന​ട​ന്ന​ശേ​ഷം തി​രി​കെ വ​രു​മ്ബോ​ഴാ​ണ് അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന ലോ​റി ഇ​ടി​ച്ചി​ട്ട​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം ടോ​റ​സാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഡ്രൈ​വ​ര്‍ പ​ള്ളി​ക്ക​ല്‍ ക​ല​തി​വി​ള​യി​ല്‍ അ​നീ​ഷ്​ കു​മാ​ര്‍ (30) സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി.

പ്ര​വാ​സി​യാ​യി​രു​ന്ന വി.​എം. രാ​ജു​വി​ന്‍റെ സം​സ്കാ​രം പി​ന്നീ​ട്. ലി​സി​യാ​ണ് ഭാ​ര്യ. മക്കള്‍: ആ​ന​ന്ദ്, അ​മ്ബി​ളി മരുമക്കള്‍: നി​മ്മി, അ​നു. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും. രാ​ധാ​ദേ​വി​യാ​ണ് ഭാ​ര്യ. റി​ട്ട. ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര​നാ​യ വി​ക്ര​മ​ന്‍ നാ​യ​രു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. സി​ന്ധു​വാ​ണ് ഭാ​ര്യ. ഐ​ശ്വ​ര്യ, അ​ന​ഘ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular