Monday, May 6, 2024
HomeKeralaഒപ്പം താമസിക്കുന്ന സുഹൃത്തിനെ ആക്രമിച്ച യുവാവ് പിടിയില്‍

ഒപ്പം താമസിക്കുന്ന സുഹൃത്തിനെ ആക്രമിച്ച യുവാവ് പിടിയില്‍

കൊട്ടയം: ഒന്നിച്ച്‌ താമസിക്കുന്ന സുഹൃത്തിനെ ആക്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. തഴുത്തല കൊട്ടുംമ്ബുറം സുമിത് ഭവനത്തില്‍ സുജിത്ത്ദാസ് (40) ആണ് പിടിയിലായത്.

അഞ്ച് വര്‍ഷത്തിന് മുമ്ബ് ഇയാള്‍ യുവതിയെ ഒപ്പം കൂട്ടുകയായിരുന്നു. കഴിഞ്ഞ 27ന് ഉച്ചക്ക് യുവതിയുടെ വീട്ടില്‍ കയറി ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു.

വീട്ടിലെ അലമാരയുടെയും ജനലിന്‍റെയും ഗ്ലാസുകള്‍ അടിച്ച്‌ തകര്‍ത്തു. കൊട്ടിയം സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത് ജി. നായര്‍, റെനോക്സ്, എ.എസ്.ഐ ഫിറോസ്ഖാന്‍, എസ്.സി.പി.ഒമാരായ സാംജി, ബീന, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular