Friday, May 3, 2024
HomeKeralaയുവാവിന്റെ പക്കല്‍ നിന്ന് എട്ടു കിലോ കഞ്ചാവ് പിടികൂടി

യുവാവിന്റെ പക്കല്‍ നിന്ന് എട്ടു കിലോ കഞ്ചാവ് പിടികൂടി

പത്തനംതിട്ട∙ തിരുവല്ലയില്‍ ട്രെയിനില്‍ വന്നിറങ്ങിയ യുവാവിന്റെ പക്കല്‍ നിന്ന് എട്ടു കിലോ കഞ്ചാവ് പിടികൂടി.

പത്തനംതിട്ട സ്വദേശിയായ സഫദ് മോനെ(27)യാണ് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന എട്ടു കിലോ കഞ്ചാവും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സഫദ് മോനെ സംശയം തോന്നി പൊലീസ് സംഘം പരിശോധിക്കുകയായിരുന്നു. ചെന്നൈ എക്‌സ്പ്രസില്‍ വന്നിറങ്ങിയ ഇയാള്‍ ചെങ്ങന്നൂരിലേയ്ക്കാണ് ടിക്കറ്റ് എടുത്തത്. എന്നാല്‍, തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്നു സംശയം തോന്നി പൊലീസ് സംഘം ഇയാളെ തടഞ്ഞു നിര്‍ത്തി രിശോധിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular