Friday, May 3, 2024
HomeKeralaബിഗ് ബോസ് നാലാം സീസണ്‍ ഒന്നാം ദിവസത്തില്‍ മത്സരാര്‍ത്ഥികളില്‍ റോന്‍സനാണോ നിമിഷയ്ക്ക് ആണോ വസ്ത്രം കുറവെന്ന്...

ബിഗ് ബോസ് നാലാം സീസണ്‍ ഒന്നാം ദിവസത്തില്‍ മത്സരാര്‍ത്ഥികളില്‍ റോന്‍സനാണോ നിമിഷയ്ക്ക് ആണോ വസ്ത്രം കുറവെന്ന് പ്രേക്ഷകര്‍ ചര്‍ച്ചയില്‍. വിദേശിയായ അപര്‍ണയുടെ മലയാളിത്തം നിറഞ്ഞ എന്‍ട്രി നെഞ്ചോടേറ്റി ഏഷ്യാനെറ്റ് പ്രേക്ഷകര്‍

ബിഗ് ബോസ് ഹൗസ്. മിടുക്കന്‍മാരും മിടുക്കികളും സുന്ദരന്മാരും സുന്ദരികളും എല്ലാം ചേര്‍ന്ന് ബിഗ് ബോസ് നാലാം സീസണ്‍ കളര്‍ഫുള്‍ ആക്കുമോ എന്ന് കാണാന്‍ ലോകമെമ്ബാടുമുള്ള ലക്ഷക്കണക്കിന് ഏഷ്യാനെറ്റ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുകയാണ്.

വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്ന, അതേസമയം ഒരേ രംഗത്ത് പ്രവര്‍ത്തിക്കുന്ന പതിനേഴ് മത്സരാര്‍ത്ഥികള്‍ പുറംലോകവുമായി ബന്ധം വിച്ഛേദിച്ചു കൊണ്ട് നൂറു ദിവസം കഴിയുക എന്നത് ഒരു വലിയ ടാസ്ക് തന്നെയാണ്. ബഹിരാകാശ നൗകയില്‍, ബഹിരാകാശത്തെ സ്പേസ് സ്റ്റേഷനില്‍ കഴിയുന്ന പോലുള്ള അനുഭവമായിരിക്കും അവര്‍ക്ക്.

വ്യത്യസ്ത സ്വഭാവമുള്ള, വിവിധ പശ്ചാത്തലത്തില്‍ നിന്ന്, സ്വകാര്യ ദുഃഖങ്ങള്‍ ഒളിപ്പിച്ചും പറഞ്ഞും, ഒത്തിരി പ്രതീക്ഷകളോടെ ആണ് എല്ലാവരും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളതും. വരും ദിവസങ്ങളില്‍ ബിഗ് ബോസ് ഹൗസ് കൂടുതല്‍ കൂടുതല്‍ കളര്‍ഫുള്‍ ആകും എന്ന് പ്രേക്ഷകര്‍ കരുതുന്നുണ്ട്.

അതേസമയം ഒന്നാം ദിവസം രാവിലെ, റോന്‍സണും നിമിഷയും, തങ്ങളില്‍ ആര്‍ക്കാണ് വസ്ത്രം കുറവെന്ന് ചര്‍ച്ചചെയ്യാന്‍ പ്രേക്ഷകര്‍ക്ക് അവസരം കൊടുത്തിട്ടുണ്ട്. എന്നാല്‍ വിദേശിയായ അപര്‍ണ മള്‍ബ്ബറിയുടെ മലയാളിത്തം നിറഞ്ഞ എന്‍ട്രി പ്രേക്ഷകര്‍ നെഞ്ചിലേറ്റുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular